Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇത് തിരുവനന്തപുരത്താണേ… ഇന്ധനം തീര്‍ന്നതോടെ മരണം മുന്നില്‍കണ്ട 155 യാത്രക്കാര്‍ക്ക് മലയാളി പൈലറ്റ് രക്ഷകനായത് ഇങ്ങനെ

19 AUGUST 2015 09:51 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തിരുവനന്തപുരം വിമാനത്താവളം അത്യപൂര്‍വമായ ഒരു അപകടത്തിന് വേദിയാകേണ്ടതായിരുന്നു. പൈലറ്റിന്റെ സമയോചിതവും ധീരമായതുമായ ഇടപെടലിലൂടെ 155 ജിവനുകളാണ് രക്ഷപ്പെട്ടത്. നിര്‍ണായക സമയത്ത് മനോധൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനമിറക്കിയതാകട്ടെ മലയാളി പൈലറ്റ് മനോജ് രാമവാര്യര്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടല്‍ മഞ്ഞായിരുന്നു. മാത്രമല്ല ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങാതെ വീണ്ടും വട്ടമിട്ടു പറന്നു. 
ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ധനം തീര്‍ന്നു വരുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് മേയ് ഡേയ് എന്ന അവസാന സന്ദേശവുമറിയിച്ചു. അത്യാപത്ത് സംഭവിക്കുന്ന സമയത്ത് എല്ലാവരുടേയും ജീവന്‍ നഷ്ടപ്പെടും എന്ന് കാട്ടിയുള്ള അവസാനത്തെ ഇന്റര്‍നാഷണല്‍ റേഡിയോ ടെലഫോണ്‍ ഡിസ്ട്രസ് സിഗ്നല്‍ സന്ദേശമാണ് മേയ് ഡേയ്. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. 
ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ വിമാനകമ്പനി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. 
ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തില്‍ നിന്ന് മേയ് ഡേ സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ സജ്ജീകരണങ്ങള്‍ക്കും പുറമേ മെഡിക്കല്‍ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും ആംബുലന്‍സും സജ്ജമാക്കി. 
കൊച്ചിയില്‍നിന്ന് വിമാനം രാവിലെ 6.51നാണ് ഇവിടെയെത്തിയത്. ഇന്ധനം തീര്‍ന്നെങ്കിലും ആവുന്നത്ര പറന്ന് ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സന്ദേശം നല്‍കി. തുടര്‍ന്ന് 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവല്‍ മീറ്ററില്‍ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു. വിമാനത്തിനുള്ളില്‍ കണ്ണടച്ച് പ്രാര്‍ഥിച്ചിരുന്ന 155 യാത്രക്കാരും വിമാനജീവനക്കാരും പൈലറ്റിന് നന്ദി പറഞ്ഞു. തുടര്‍ന്ന് 16,000 ലിറ്റര്‍ ഇന്ധനം നിറച്ചശേഷം ഒന്‍പത് മണിയോടെ വിമാനം കൊച്ചിയിലേക്ക് തിരികെ പുറപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends