ഒടുവില്‍ ഋഷിരാജ് സിങ് സംഗീതത്തിലും ഒരു കൈ നോക്കി, ആരെയും ഭാവ ഗായകനാക്കും... ഇതായിരുന്നു ഋഷിരാജ് സിങ് പാടിയ ആ ഗാനം
ഋഷിരാജ് സിങ് എഡിജിപി മാത്രമല്ല മറിച്ച് നല്ലൊരു ഗായകന് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേരള പോലീസിലെ പുലി എന്നറിയപ്പെട്ടിരുന്ന സിങ് ഇനി ഗായകനായും അറിയപ്പെടും. അപ്രതീക്ഷിതമായാണ് ഋഷിരാജ് സിങിന് പാടാന്‍ ഒരു അവസരം കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് കൊല്ലം ടികെഎം എന്‍ജിനിയീറിങ് കോളജിലെ പരിപാടിയില്‍ സിങ് വിദ്യാര്‍ത്ഥികളെ അതിശയിപ്പിച്ച് ഗാനം ആലപിച്ചത്. സിങ് പാടിയ ആ ഗാനം ഇപ്പോള്‍ വാട്സ്ആപ്പിലൂടെ വൈറലായിരിക്കുകയാണ്. ആരെയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണു നീ...\' എന്ന ഗാനമാണ് സിങ് ആലപിച്ചത്. സിങ് പാട്ട് പാടി തുടങ്ങിയപ്പോള്‍ തന്നെ സദസിന് കൈയ്യടി തുടങ്ങിയിരുന്നു.
ജോലിത്തിരക്കുള്ള അദ്ദേഹം എല്ലാ ദിവസവും വൈകിട്ട് ഏഴര മുതല്‍ എട്ടര വരെയാണു സംഗീതത്തിനായി സമയം മാറ്റിവയ്ക്കുന്നത്. പൂജപ്പുര സ്വദേശി മഹേന്ദ്രന്റെ കീഴിലാണ് ശാസ്ത്രീയ സംഗീതത്തിന്റെ പാഠങ്ങള്‍ സിങ് അഭ്യസിക്കുന്നത്. സദസിന് മുന്നില്‍ ചിലര്‍ പാടാന്‍ ആഗ്രഹം കാണിച്ചതോടെയാണ് സിങ് അവരോടൊപ്പം പാടാന്‍ തയ്യാറായി മൈക്കിന് മുന്നില്‍ എത്തുകയായിരുന്നു. പുസ്തകത്തില്‍ മലയാളത്തില്‍ എഴുതിയ വരികള്‍ നോക്കി \'ആരെയും ഭാവഗായകനാക്കും...\' എന്ന ഗാനം പാടുകയായിരുന്നു. തുടര്‍ന്ന് താളത്തിനൊത്ത് സദസില്‍ നിന്നും കൈയ്യടി ഉയരുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത്. ഈ വീഡിയോ യൂട്യൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേര് ഇപ്പോള്‍ തന്നെ ഈ വീഡിയോ കണ്ട് കഴിഞ്ഞു. സംഗീതത്തെയും സിനിമയെയും ഒരുപോലെയാണ് താന്‍ സ്നേഹിക്കുന്നതെന്ന് അടുത്തിടെ ഋഷിരാജ് സിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ആരെയും ഭാവഗായകനാക്കും, നീ മധു പകരൂ മലര് ചൊരിയൂ, ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍... തുടങ്ങിയവയാണ് സിങ്ങിന്റെ പ്രിയഗാനങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha