മലാല പഠനത്തില്‍ മിടുമിടുക്കി, പരീക്ഷയ്ക്ക് മലാലയ്ക്ക് കിട്ടിയ ഗ്രേഡുകള്‍ എത്രയാണെന്ന് അറിയേണ്ടേ?
വിദ്യാഭ്യാസാവകാശങ്ങള്‍ക്കായി പോരാടിയതിനെത്തുടര്ന്നു വെടിയുണ്ടകളെ നേരിടേണ്ടിവന്ന നൊബേല്‍ സമ്മാനജേതാവായ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ്സായി പഠനത്തില്‍ മുന്‍പന്തിയില്‍. ഇത്തവണ ബ്രിട്ടനില്‍ നടന്ന ദേശീയ സ്കൂള്‍ പരീക്ഷയില്‍ മലാല ഉന്നതവിജയം കരസ്ഥമാക്കിയെന്നു മലാലയുടെ പിതാവ് സിയാവുദിന്‍ ട്വിറ്ററില്‍ അറിയിച്ചു.
മൂന്നുവര്‍ഷംമുമ്പു പക്കിസ്ഥാനില്വച്ചു താലിബാന് തീവ്രവാദികളുടെ തോക്കിനിരയായ മലാല തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ മധ്യ ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കുകയാണു മലാല. മലാലയ്ക്കു ആറു എ സ്റ്റാര്‍, നാലു എ എന്നീ ഗ്രേഡുകള്‍ ജിസിഎസ്ഇ എന്ന പരീക്ഷയില്‍ ലഭിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മതപഠനം എന്നീ വിഷയങ്ങളിലാണ് ഉയര്‍ന്ന ഗ്രേഡുകള്‍. ബ്രിട്ടനിലെ ഹൈസ്ക്കൂളുകളിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷയാണ് ജിസിഎസ്ഇ.
വ്യാഴാഴ്ചയാണ് ഫലം പുറത്തുവന്നത്. മലാലാ തന്റെ സ്കൂളില്‍ മാത്രമല്ല മറ്റ് സെമിനാല്‍ പരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചര്‍ച്ചകളില്‍ സജീവമാകുന്നതിന്റെയും തിരക്കിലാണ്. മലാലയെ തന്റെ മകളായി കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. താന്‍ അതില്‍ അഭിമാനിക്കുന്നുവെന്നും മലാലയുടെ പിതാവ് ട്വിറ്റില്‍ കുറിച്ചു. പാക്കിസ്ഥാനികള്‍ക്ക് മലാലാ എന്നും അഭിമാനം തന്നെയാണെന്നും അദ്ദേഹം കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha