അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് ജപ്പാന് വിസ്കി എത്തിച്ചു
അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് ജപ്പാന് വിസ്കി അയച്ചു കൊടുത്തു. ഭൂമിയിലേതു പോലെ ബഹിരാകാശത്തും മദ്യം സൂക്ഷിക്കാനാകുമോ എന്ന് കണ്ടെത്താനായി ടോക്കിയോയിലെ സണ്ട്രോയ് ഗ്ലോബല്‍ ഇന്നോവേഷന്‍ സെന്റര്‍ നടത്തുന്ന പഠനത്തിന്റെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കുള്ള മദ്യത്തിന്റെ ബഹിരാകാശ പ്രയാണം.
ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളം ഇത് ഭ്രമണപഥത്തില്‍ തുടരും. ഇവിടെത്തിച്ച അതേ സാമ്പിളുകള്‍ ജപ്പാനിലും സൂക്ഷിക്കുന്നുണ്ട്. മദ്യവുമായി ബന്ധപ്പെട്ടുള്ള ബഹാരാകാശത്തെ ആദ്യത്തെ പഠനം കൂടിയാണിത്.
ബുധനാഴ്ചയാണ് ജപ്പാനില്‍ നിന്നും സ്പേയ്സ് സ്റ്റേഷന് കാര്‍ഗോ ഷിപ്പില്‍ വിസ്കിയും അഞ്ച് തരത്തിലുള്ള ഡിസ്റ്റില്‍ഡ് സ്പിരിറ്റ് ഉള്‍പ്പടെയുള്ള പാനീയങ്ങളും അയച്ചു കൊടുത്തത്. സ്റ്റേഷന്റെ വലിയ റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്ന ജാപ്പനീസ് ബഹിരാകാശയാത്രികന് കിമിയ യുയിയും ഫ്ലൈറ്റ് കണ്‍ട്രോളര്‍മാരും ചേര്‍ന്ന് അവ സുരക്ഷിതമായി സ്റ്റേഷനിലെത്തിച്ചു. സപ്ലൈ ഷിപ്പിനുള്ളില്‍ പതിനായിരം പൗണ്ടോളം കാര്ഗോയുണ്ട്. പ്രായമാകുന്നതിനെപ്പറ്റി പഠിക്കാനായി പന്ത്രണ്ട് എലികളേയും ബഹിരാകാശത്തേക്ക് ജപ്പാന് അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha