പിണക്കം ഒരു പൊന്നാടയില്‍ തീര്‍ന്നു… ഋഷിരാജ് സിംഗിനെ രമേശ് പൊന്നാട അണിയിച്ചു; പകരം പാട്ട് പാടി മന്ത്രിയെ പുകഴ്ത്തി
പോലീസ് അക്കാദമി ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിച്ചില്ലെന്ന വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ വിവാദത്തിന് വിരാമമിട്ട് എ.ഡി.ജി.പി ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ പൊന്നാട അണിയിച്ചു. കേരള ഫോക് ലോര്‍ അക്കാദമിയും സൗത് സോണ്‍ കള്‍ചറല്‍ സൊസൈറ്റി തഞ്ചാവൂരും ഇല ചാരിറ്റി ഇനിഷ്യേറ്റിവും സംയുക്തമായി സംഘടിപ്പിച്ച ഓണനിലാവായിരുന്നു വേദി.
ചടങ്ങില്‍ ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിച്ചു. പാവങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന ജനപ്രിയ നേതാവെന്നായിരുന്നു രമേശ് ചെന്നിത്തലയെന്നാണ് ഋഷിരാജ് സിംഗ് വിശേഷിപ്പിച്ചത്. ഉത്തരവാദിത്ത ബോധമുള്ള സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് സിംഗെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഓമലാളെ കണ്ടു ഞാന്‍ എന്ന ഗാനം ഋഷിരാജ്സിംഗ് പാടുകയും ചെയ്തു. ഹരിപ്പാടിന്റെ കലാപാരമ്പര്യവും സുബ്രഹ്മണ്യസ്വാമി, മണ്ണാറശ്ശാല നാഗരാജ ക്ഷേത്ര ചരിത്രവും പ്രാധാന്യവുമെല്ലാം ഋഷിരാജ്സിംഗ് എടുത്തുകാട്ടി.
നേരത്തേ വനിത പൊലീസ് പാസിങ്ഔട്ട് പരേഡിനത്തെിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് മുഖം കൊടുക്കാതിരുന്നതാണ് വിവാദമായത്. രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ ചടങ്ങിന് മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന എ.ഡി.ജി.പി രാജേഷ് ദിവാനും ഐ.ജിയുമടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരും അതിഥികളും എഴുന്നേറ്റെങ്കിലും ഋഷിരാജ് സിംഗ് അനങ്ങിയില്ല. മറ്റുള്ളവര്‍ സല്യൂട്ട് ചെയ്തപ്പോള്‍ ഋഷിരാജ് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha