സ്ത്രീകള്‍ ഭീതിയില്‍… അഞ്ജാതനായ മനോരോഗി സ്ത്രീകളെ ഇഞ്ചക്ഷന് വയ്ക്കുന്നു
ഹൈദരാബാദിലാണ് സംഭവം. അഞ്ജാതനായ മനോരോഗി ഇഞ്ചക്ഷന് സൂചി കൊണ്ട് ജനങ്ങളെ ഉപദ്രവിക്കുന്ന സംഭവം തുടര്‍ക്കഥയായി. ഇതോടെ ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലുള്ളവരെല്ലാം ഭയത്തിലാണ്. പ്രധാനമായും സ്ത്രീകള്‍ക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തുന്നത്. ഇരുപത്തിയഞ്ചിലേറെ പേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
മോട്ടോര്‍ സൈക്കിളിലെത്തി ദ്രവരൂപത്തിലുള്ള ഏതോ രാസവസ്തുവാണ് ജനങ്ങളുടെ ശരീരത്തിലേക്ക് ഇയാള്‍ കുത്തി വയ്ക്കുന്നത്. കൃത്യം നടത്തി ഞൊടിയിടയില്‍ സ്ഥലത്ത് നിന്നും രക്ഷപെടും. എന്ത് രാവസ്തുവാണ് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. മരുന്ന് ശരീരത്തില്‍ പ്രവേശിച്ചാല്‍ മയക്കം അനുഭവപ്പെടുന്നതായി ആക്രമണത്തിന് ഇരായായവര്‍ സാക്ഷ്യപ്പെടുത്തി. ആക്രമണത്തിനിരയായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച ഒരു സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഇത് ഹൈദരാബാദിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ പിടികൂടാനായി ജില്ലാ പൊലീസ് ഓഫീസര്‍ എസ്.പി ഭാസ്ക്കര്‍ ഭൂഷം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 45 പ്രത്യേക ടീമുകളെയാണ് പ്രതിയെ പിടികൂടാനായി വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രതിയുടെ രേഖാചിത്രവും പൊലീസ് തയ്യാറാക്കി. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എല്ലാ ഫാര്‍മസിസ്റ്റുകളോടും ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും സൂചിയും വില്ക്കാന് പാടില്ലെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha