ഡോന്‍ഗുവാന്‍ ചൈനയുടെ മാനം കളയുമോ? ഇവിടെത്തെ സ്ത്രീകള്‍ പുരുഷന്മാരെ ഓടിച്ച് പിടിക്കുമെന്ന് റിപ്പോര്‍ട്ട്
ഒന്നെടുത്താല്‍ രണ്ട്, രണ്ടെടുത്താല്‍ മൂന്ന് എന്നതുപോലെയാണ് ചൈനയിലെ ഒരു വ്യവസായ നഗരമായ ഡോന്ഗുവാനില് പോയാല്‍ ഗേള്‍ഫ്രണ്ടിനെ ലഭിക്കുക. ഗേള്‍ഫ്രണ്ടിനെ മാത്രമല്ല പണവും ലഭിക്കും. ബോയ്ഫ്രണ്ടിനുവേണ്ടി എത്രപണവും ചിലവഴിക്കാന്‍ ഇവിടെത്തെ യുവതികള്‍ക്ക് മടിയില്ല. പുരുഷ ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഡോന്‍ഗുവാന്‍. ഇവിടുത്തെ പെണ്‍കുട്ടികള്‍ പുരുഷന്മാരെ കിട്ടിയാല്‍ വിടില്ലെന്നാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് ഡോന്‍ഗുവാന്‍. വേള്‍ഡ്സ് ഫാക്ടറി എന്നാണിത് കുറെക്കാലം മുമ്പെ തന്നെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇത് ചൈനയുടെ സെക്സ് തലസ്ഥാനം എന്ന ചീത്തപ്പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ലൈംഗിക വ്യവസായത്തെ ഒരിക്കല്‍ കൂടി ശുദ്ധീകരിച്ചതിലൂടെ ഈ സ്ഥലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.തെക്കന്‍ ചൈനയിലെ ഈ സ്ഥലം രാജ്യത്തെ സെക്സ് തലസ്ഥാനം എന്നാണറിയപ്പെടുന്നത്. പുരുഷന്മാരെ ലഭിക്കാന്‍ പണം മുടക്കുന്ന ഇവിടുത്തെ വനിതകളെപ്പറ്റി പീപ്പിള്‍സ് ഡെയിലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടുത്തെ മിക്ക യുവതികളും ചെറിയ ശമ്പളം പറ്റുന്ന ഫാക്ടറി തൊഴിലാളികളാണ്.
ഇവിടുത്തെ മിക്ക ഫാക്ടറി ഗേള്‍സിനും ഡോം റൂമുകള്‍ മാത്രമെ അനുവദിക്കാറുള്ളൂ. ഇതിനാല്‍ പലരും പുറത്ത് റൂം വാടകയ്ക്കെടുക്കാറുമുണ്ട്. വാടക ലാഭിക്കാന്‍ വേണ്ടി പലരുമായും റൂം പങ്ക് വയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നുമുണ്ട്.ഇത്തരം മുറികളില്‍ വച്ചാണ് ആണ് സുഹൃത്തുക്കളുമായി ഇവര്‍ രമിക്കുന്നത്. ഇവിടുത്തെ നിറം പിടിപ്പിച്ച കഥകള്‍ കേട്ട് ചൈനയിലെ മറ്റ് ഭാഗങ്ങലിലുള്ളവര് ഞെട്ടിത്തരിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ഒന്നിലേറെ സ്ത്രീകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ലി ബിന്‍. അയാള്‍ക്ക് മൂന്ന് ഗേള്‍ ഫ്രണ്ട്സുകളാണത്രെ ഉള്ളത്. മൂന്നു പേര്‍ക്കും ഈ വിവരം അറിയാമെന്നും അതില്‍ പ്രശ്നമൊന്നുമില്ലെന്നും ലി ബിന്‍ പറയുന്നു. മൂന്നാമത്തെയാള്‍ ഇങ്ങോട്ട് അടുപ്പം കാണിച്ച് വരുകയായിരുന്നുവെന്നും തനിക്ക് നിലവില്‍ രണ്ടു കാമുകിമാരുണ്ടെന്ന് പറഞ്ഞിട്ടും അവള്‍ക്ക് പ്രശ്നമൊന്നുമില്ലായിരുന്നുവെന്നും ബിന്‍ വെളിപ്പെടുത്തുന്നു.
മറ്റൊരാളായ സിയാവൊ ലിനിനും മൂന്ന് ഗേള്‍ ഫ്രണ്ട്സുകളാണുള്ളത്. ഇതിവിടെ സാധാരണ സംഭവമാണെന്നാണ് ലിന് പറയുന്നത്. സൗന്ദര്യവും യുവത്വവുമുള്ള ഫാക്ടറി തൊഴിലാളികളായ വനിതകളാണ് ഇവിടെയെങ്ങുമുള്ളതെന്നാണ് ലിന് സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവരും യുവതികളായതിനാല്‍ വളരെക്കാലം ഇവരുമായുള്ള ഇടപാട് കൊണ്ടു നടക്കാമെന്നും അദ്ദേഹം പറയുന്നു.
ഇവിടെയെത്തുന്ന പുരുഷന്മാര് ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ചുംബിക്കുന്നതും ഒരുമിച്ച് ശയിക്കുന്നതുമായ ചിത്രങ്ങള്‍ ചൈനീസ് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയന്ത്രണമില്ലാത്ത ലൈംഗികജീവിത ചര്യകളുടെ പേരില്‍ ഈ സ്ഥലം കടുത്ത വിമര്‍ശനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha