ബിജെപിയില്‍ വന്‍ കൊടുങ്കാറ്റ് കെ.സുരേന്ദ്രന് നിഥിന്‍ ഗഡ്കരിയുടെ വിലക്ക് കസേരകള്‍ തെറിപ്പിച്ചു.

അടുത്തിടെ ബിജെപിയില്‍ നേതൃമാറ്റത്തിന്റെ അലെയൊലികള്‍ ഉയര്‍ന്നുവെന്നെങ്കിലും അതൊരു ചെറുകാറ്റായി കടന്നു പോയി. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ഉള്‍പ്പടെ പറത്തി കളയുന്ന കൊടുങ്കാറ്റെന്നായിരുന്നു മാധ്യമങ്ങളും നേതൃത്വത്തെ വിമര്‍ശിക്കുന്നവരും പറഞ്ഞു നടന്നത്. കേരളത്തില്‍ പ്രഭാരിയായ പ്രകാശ് ജാവഡേക്കര്‍ കേരളത്തില്‍ താമസിച്ച് ഇവിടെത്തെ പാര്‍ട്ടിക്കാരെ നേരില്‍ കേട്ടാണ് പിന്നീടുള്ള തീരുമാനങ്ങളെല്ലാം നടന്നത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍ പ്രസിഡന്റായി തുടരണമെന്ന അഭിപ്രായമാണുയര്‍ന്നത്. പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിനായി രാജ്യമെങ്ങും ബിജെപി ശക്തി തെളിയിക്കാനൊരുങ്ങുമ്പോള്‍ കേരളത്തില്‍ നേതൃമാറ്റം വന്‍തിരിച്ചടിയുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടിയത്. അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു.
ഇപ്പോഴിതാ പുതിയ കൊടുങ്കാറ്റായി അടുത്ത തീരുമാനം വരുന്നു. സുരേന്ദ്രന്‍ ഒഴികെ സംസ്ഥാന സമിതിയില്‍ സമഗ്ര അഴിച്ചു പണിവേണമെന്ന് നിര്‍ദ്ദേശവും കേന്ദ്രത്തില്‍ നിന്ന് വന്നിരിക്കുന്നു. രാജ്യത്തെ നൂറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലും എഴുപതിനായിരും ബൂത്തുകളിലും ബിജെപി പ്രവര്‍ത്തനം നിലവാരത്തിലും താഴെയാണെന്ന ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പല പരിഷ്‌കാരങ്ങള്‍ക്കും പാര്‍ട്ടി ഇറങ്ങി പുറപ്പെട്ടിരിക്കുമ്പോഴാണ് ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനങ്ങള്‍ വീതം വെച്ചെടുക്കുന്ന കേരളത്തില്‍ ഭാരവാഹിത്വത്തില്‍ അടിമുടി മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വീണ്ടും ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് വന്ന നിഥിന്‍ ഗഡ്കരിയുടെ തീരുമാനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്.
കെ.സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിനൊപ്പം സംസ്ഥാന നേതൃനിരയില്‍ അഴിച്ചുപണി നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്കിയിരിക്കുന്നത്.. ആരെയൊക്കെ ഭാരവാഹികളാക്കണമെന്ന് സംസ്ഥാന പ്രസിഡന്റിനു തീരുമാനിക്കാം. അടുത്തമാസം നാലിന് സംസ്ഥാന നേതൃയോഗത്തിനുശേഷം പുനഃസംഘടന നടക്കും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ജനകീയമുഖമുള്ളവര്‍ കുറവാണെന്നു പരാതിയുള്ളതിനാല്‍ ചിലരെ മാറ്റിയേക്കും. 10 വൈസ് പ്രസിഡന്റുമാരുണ്ടെങ്കിലും പലരും സജീവമല്ലെന്ന കാരണത്താല്‍ ചിലരെ മറ്റു ചുമതലയിലേക്കു കൊണ്ടുവരും.
കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ തുടങ്ങി മികവു കാണിച്ച മുന്‍ പ്രസിഡന്റുമാരെയും മുന്‍നിരയിലേക്കു കൊണ്ടുവന്ന് പ്രവര്‍ത്തനപദ്ധതിയുണ്ടാക്കാനാണ് ആലോചന. ബിജെപി ഭരണഘടനാപ്രകാരം ജനറല്‍ സെക്രട്ടറിമാര്‍ നാലില്‍ കൂടാന്‍ പാടില്ല. പുതിയവരെ കൊണ്ടുവരണമെങ്കില്‍ ചിലര്‍ മാറണം. സുരേന്ദ്രന്‍പക്ഷത്തുള്ളവരെ മാറ്റുമ്പോള്‍ പകരം പറ്റിയവരില്ലെന്ന വിലയിരുത്തലുമുണ്ട്. നേതൃതലത്തില്‍ ഗ്രൂപ്പ് തര്‍ക്കം സജീവമാണുതാനും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ മല്‍സരിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും ഏകോപനം നിര്‍വഹിക്കണം. കെ.സുരേന്ദ്രന്‍ മ്ത്സരിക്കണ്ടെന്ന് നിഥിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചതായാണ് അറിവ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ പ്രസിഡന്റ് മല്‍സരിക്കാനിറങ്ങിയപ്പോള്‍ ഏകോപനം സംഘടനാ സെക്രട്ടറിമാര്‍ക്കായിരുന്നു. മൂന്നു മണ്ഡലത്തില്‍ പത്രിക തള്ളിപ്പോയതും കൊടകരയിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമൊക്കെ പിന്നീട് വിമര്‍ശനകാരണമായി. പ്രസിഡണ്ട് ഹെലികോപ്ടറില്‍ കറങ്ങി നടന്നുവെന്ന പേര് ദോഷം മാറിയിട്ടില്ല. അതുമല്ല തിരഞ്ഞെടുപ്പിന് വന്ന ഫണ്ട് പ്രസിഡന്റ് സ്വന്തം കീശയിലാക്കിയെന്നതും കള്ളപണം ഒഴുക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നുമുള്ള ആരോപണങ്ങള്‍ ഇതുവരെ വിട്ടുപോയിട്ടില്ല.
തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. തൃശൂരും തിരുവനന്തപുരത്തും ജയസാധ്യതയുള്ളതായും പാര്‍ട്ടി കണക്കുകൂട്ടുന്നു. തിരുവന്തപുരത്ത് സുേേരഷ് ഗോപിയേയും, ആറ്റിങ്ങല്‍ വി.മുരളീധരനേയും മത്സരിപ്പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ച് വലിയ നേട്ടം കൊയ്ത ആറ്റിങ്ങലില്‍ മത്സരിക്കാന്‍ കെ.സുരേന്ദ്രന്‍ ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ പ്രസിഡണ്ട് സ്വതന്ത്രനാകണമെങ്കില്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്ക്കണമെന്ന അഭിപ്രായമാണ് ദേശീയ തലത്തിലെ നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ഈ രീതി തുടരാനാണ് ബിജെപി ദേശീയ തീരുമാനം.
കേരളത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞത് 5 സീറ്റെങ്കിലും നേടുമെന്ന്ും എന്‍ഡിഎയിലേക്കു കൂടുതല്‍ കക്ഷികള്‍ കേരളത്തില്‍ നിന്നും വരുമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വലിയ ജനപ്രീതിയുണ്ട്. അതു ബിജെപിയോടുള്ള പ്രീതിയാക്കുക എന്ന ദൗത്യമാണു മുന്‍പിലുള്ളത്. മോദി സര്‍ക്കാരിന്റെ പദ്ധതികളുടെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ കേരളത്തിലുണ്ട്. 1.52 കോടി മലയാളികള്‍ക്കു സൗജന്യ റേഷനായി കിട്ടിയ അരി മോദി സര്‍ക്കാര്‍ നല്‍കിയതാണെന്നും പിണറായി സര്‍ക്കാര്‍ നല്‍കിയതല്ലെന്നും ജാവഡേക്കര്‍ ബിജെപി യോഗങ്ങളില്‍ പറയുന്നുണ്ട് . ഇക്കാര്യം ഗുണഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ക്ലാസുകളും നല്കുന്നുണ്ട്.
95% പേര്‍ക്കു സൗജന്യവാക്‌സീന്‍ കിട്ടിയതും കേന്ദ്രം വകയായാണ്. കിസാന്‍ സമ്മാനയോജനയില്‍ 34 ലക്ഷം കര്‍ഷകര്‍ക്കു സഹായം കിട്ടി. മുദ്രലോണ്‍ വഴി 25 ലക്ഷം തൊഴിലവസരങ്ങളുണ്ടായി. കേരളത്തില്‍ 3.4 ലക്ഷം വനിതകള്‍ക്കു സൗജന്യ ഗ്യാസ് കണക്ഷന്‍ കിട്ടി തുടങ്ങി ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് അദ്ദേഹം കെ.സുരേന്ദ്രനോടൊപ്പം കേരളത്തിലെ ഗ്രാമങ്ങളില്‍ സഞ്ചരിക്കുന്നത്. മോദി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. എന്നാല്‍ എണ്ണൂറോളം പോലീസുകാര്‍ ഭീകരവാദസംഘടനകളുമായി ബന്ധമുള്ളവരോ ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ ആണെന്ന് സമ്മതിക്കുകയാണ് കേരള മുഖ്യമന്ത്രി തുടങ്ങി കേരളത്തെ കടന്നാക്രമിച്ചുള്ള പ്രചരണ പരിപാടികള്‍ക്ക് ബിജെപി തുടക്കം കുറിച്ചതായുള്ള സൂചനകളാണ് പ്രകാശ് ജാവഡേക്കര്‍ നല്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ഒളം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ പ്രചരണം നടത്തുകയാണ് ലക്ഷ്യം.
എന്നാല്‍ ബിജെപിയില്‍ നേതൃമാറ്റത്തേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് സംസ്ഥാന ഭാരവിഹികളെ നിശ്ചയിക്കാനുള്ള അവകാശം കെ.സുരേന്ദ്രന് നല്കിയത് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കാരണം സുരേന്ദ്രന്റെ നേതൃത്വം അംഗീകരിക്കാതെ മാറിനില്ക്കുന്ന സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തനങ്ങളിലൊന്നും എത്താറില്ല. പ്രവര്‍ത്തന മികവ് പുലര്‍ത്താത്തവരെ മാറ്റി പകരം ആളെ കണ്ടെത്തെണമെന്ന് പറയുമ്പോള്‍ സുരേന്ദ്രനോട് എതിര്‍ത്ത് നില്ക്കുന്ന മിക്ക കക്ഷികളും ഭാരവിഹിത്വത്തില്‍ നിന്നും പുറത്താകും. സുരേന്ദ്രനെതിരെ ശ്ക്തമായ വാദിക്കുന്ന സന്ദീപ് ജി വാര്യരെ പോലുള്ളവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല.
ബിജെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് ജി വാര്യയരെ മാറ്റിയതിന് വ്യക്തമായ കാരണം നാളിതുവരെ കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല. ന്ദീപ് വാരിയരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നീക്കിയതെന്നും അന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്ത് പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു തൃശൂരിലെ വ്യവസായിയില്‍നിന്നു സന്ദീപ് വാരിയര്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും .വിദേശത്തുപോയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളും സന്ദീപ് വാരിയര്‍ക്കെതിരെ ഉയര്‍ന്നു വന്നിരുന്നു.
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. നേരത്തെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സന്ദൂപ് വാര്യരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനായി സംസ്ഥാന അധ്യക്ഷന്‍ നടപടിയെടുത്തതെന്ന ആരോപണം അന്നുമുതല്‍ ശക്തമായി നില്കകുകയാണ്. ബിജെപിയില്‍ ഔദ്യോഗിക നേതൃത്വത്തിന് ബദലായി ഒരു ഫോറം നിലനില്ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഭാരാഹികളെ നിശ്ചയിക്കാനുള്ള അവകാശം സുരേന്ദ്രന് നല്കിയതില്‍ ബിജെപിയില്‍ വലിയ പൊട്ടിതെറിയുണ്ടാകാന്‍ സാധ്യതയേറുന്നത്.
വി.മുരളീധരന്‍, പി.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളെല്ലാം അവര്‍ക്ക് വേണ്ടപ്പെട്ടവരെ വിവധ സ്ഥാനങ്ങളിലേയ്ക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. പല കമ്മിറ്റികളിലും നടക്കുന്ന ചര്‍ച്ചകളും വിവരങ്ങളും അതാത് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് ഇത്തരം നോമിനികളാണ്. എന്നാല്‍ കെ.സുരേന്ദ്രന്റെ ഇഷ്ടപ്രകാരം ഭാരവാഹികളെ നിശ്ചയിക്കുകയാണെങ്കില്‍ വലിയ പ്രകമ്പനങ്ങള്‍ പ്രതീക്ഷിക്കാം. ബിജെപിയില്‍ നാളിതുവരെ നിന്നിട്ടും ചെറിയ സ്ഥാനമാനങ്ങള്‍ പോലും കിട്ടിയില്ലെന്ന് പരിതപിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് കേരളത്തില്‍ സിപിഎം മാണ് ലക്ഷ്യം. അടുത്തിടെ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രകാശ് ജാവഡേക്കര്‍ ഇതിനെ കുറിച്ച് സൂചന നല്കിയിരുന്നു.
കെ.വി.ആനന്ദബോസിന് കേന്ദ്രം ഗവര്‍ണര്‍ പദവി നല്കിയതും കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി പെട്ടെന്ന് ഒത്തു തീര്‍പ്പുണ്ടാക്കിയതൊന്നും കേരള ഘടകം അറിഞ്ഞില്ലെന്ന പരാതികളും നിലനില്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭാരവാഹിക പട്ടിക തയ്യാറക്കല്‍ എളുപ്പമാകില്ല. എന്നുമാത്രമല്ല ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് വലിയ തോതില്‍ കൊഴിഞ്ഞു പോക്കുണ്ടാവുകയും ചെയ്യുമെന്നും ഭയക്കുന്നു. അത് കോണ്‍ഗ്രസിലേയ്ക്കാണ് ദേശീയ തലത്തില്‍ വലിയ പ്രാധാന്യം നേടുകയും ചെയ്യും. അതു കൊണ്ട് സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരം കിട്ടിയെങ്കിലും കെ.സുരേന്ദ്രന് ആജ്ഞാനുവര്‍ത്തികളെ തിരുകി കയറ്റാന്‍ പറ്റില്ലെന്ന് സാരം.
https://www.facebook.com/Malayalivartha