അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ ചത്ത മനോവിഷമത്തിൽ എട്ടാം ക്ലാസുകാരൻ ടെറസിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ചു...
വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് പതിമൂന്നുകാരൻ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോനാണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിന് മുകളിൽ പോയ റോഷനെ നേരം വൈകിയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് ടെറസിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.
അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറയുന്നു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
https://www.facebook.com/Malayalivartha