'എനിക്കെന്റെ പാപ്പുവിനെ കാണണം' ആശുപത്രി കിടക്കയിൽ ചങ്കുപൊട്ടി ബാല! എല്ലാം ഇനി അമൃതയുടെ കൈയിൽ.. കണ്ണീരോടെ ഭാര്യ; ഇനിയെങ്കിലും ആ ആഗ്രഹം സാധിക്കുമോയെന്ന് സോഷ്യൽമീഡിയ
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. എന്നാലിപ്പോഴിതാ ബാലയുടെ അസുഖവിവരങ്ങൾ പുറത്ത് വന്നതോടെ ബാലയുടെ മകൾ പാപ്പുവിനെ കാണാൻ ആഗ്രഹിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അമൃത മകളെ ബാലയെ കാണിക്കുമോ എന്നുള്ള ചോദ്യമാണ് ആരാധകരും ഉയർത്തുന്നത്. ബാലയുടെ ഇപ്പോഴത്തെ സിനിമ 'ഷെഫീക്കിന്റെ സന്തോഷം' റിലീസായപ്പോൾ ബാലയ്‌ക്കൊപ്പം മകളും വരണമെന്നും താരം ആഗ്രഹിച്ചിരുന്നു. എന്നാൽ അപ്പോഴും അത് സാധിച്ചിരുന്നില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതാ സുരേഷിനെയാണ് ബാല ആദ്യ വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ടു പോയില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്തിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്.
കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നടി മോളി കണ്ണമാലി ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് രോഗചികിത്സയ്ക്കുള്‍പ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടര്‍ ആണ്. അതിനും മുന്‍പേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.
https://www.facebook.com/Malayalivartha