Widgets Magazine
08
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന...കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ..? ബന്ദികളുടെ അകമ്പടിയോടെ ജീവിതം...ഇറാന്റെ അണിയറയിൽ ആണവായുധങ്ങൾ ഒരുങ്ങുന്നു...


രാജ്യത്തെ നക്‌സൽ ഭീഷണി 2026 മാർച്ചോടെ പൂർണമായും ഇല്ലാതാക്കുക...അമിത് ഷായുയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം...കേരളത്തിലെ സാഹചര്യവും യോഗത്തിൽ ചർച്ചയായി...


രാജ്യത്തെ നക്‌സൽ ഭീഷണി 2026 മാർച്ചോടെ പൂർണമായും ഇല്ലാതാക്കുക...അമിത് ഷായുയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം...കേരളത്തിലെ സാഹചര്യവും യോഗത്തിൽ ചർച്ചയായി...


കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നൽകി കൊലപ്പെടുത്തി...ഞെട്ടലോടെ ഗ്രാമം..ഭക്ഷണത്തിൽ വിഷം കലർത്തിയാണ്... 18 കാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്..

നീതിയുടെ പ്രതീകമായ നന്ദി ,ഗംഗാജലം അഭിഷേകം ചെയ്ത് നെഹ്‌റു ഏറ്റുവാങ്ങിയ ’നീതി’ എന്നർത്ഥം വരുന്ന ചെങ്കോലിന്റെ കഥ! ചരിത്രം പറയാൻ അവർ ജീവിച്ചിരിക്കുന്നു !

25 MAY 2023 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്

വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു

താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഏതോ മഹാദുരന്തത്തിന്റെ സൂചന; നിഗൂഢവാദവുമായി അമേരിക്ക ; ചങ്കിടിച്ച് ലോകം

ഇന്ത്യ  സ്വതന്ത്രമായപ്പോൾ ബ്രിട്ടൻ അധികാരകൈമാറ്റം നടത്തിയത്  സ്വർണ ചെങ്കോൽ നൽകിയാണ് ...ഇന്ത്യൻ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന മുദ്രയായ  ചെങ്കോൽ അന്ന് കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനാണ് ബ്രിട്ടീഷുകാർ നൽകിയത് .  ചെങ്കോലിനെ ‘സെങ്കോൾ’ എന്നാണ് തമിഴിൽ വിളിക്കുന്നത്.’നീതി’ എന്നർത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കിൽ നിന്നാണ്  ചെങ്കോൽ എന്ന വാക്ക് ഉണ്ടാകുന്നത് . അന്ന്  നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോൽ  പ്രയാഗ് രാജിലെ ഒരു മ്യൂസിയത്തിലാണ്  സൂക്ഷിച്ചിരിക്കുന്നത്. ഈ വരുന്ന മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരം  ഉദ്ഘാടനം ചെയ്യുമ്പോൾ സ്പീക്കറുടെ സീറ്റിനടുത്തായി ചരിത്രപരമായ ചെങ്കോലും സ്ഥാപിക്കും എന്ന് അമിത്ഷാ പറഞ്ഞു ..  ..

 

 



ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും രാജ്യം കൃത്യമായി മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത് ... ,. പുതിയ പാർലമെന്റിൽ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എന്നും പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാന് ഇതെന്നുമാണ് അമിത്ഷാ പറഞ്ഞത്

 

 


  ചെങ്കോലിന് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ഏറെ ബന്ധമുണ്ട്...ബ്രിട്ടിഷുകാരിൽ‌നിന്ന് ഇന്ത്യൻ നേതാക്കളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ സൂചകമായി ചെങ്കോൽ കൈമാറിയത് 1947 ഓഗസ്റ്റ് 14ന് രാത്രി പത്തേമുക്കാലോടെയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന അധികാര മുദ്രയായിരുന്നു ആ ചെങ്കോൽ. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭുവും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മറ്റു പ്രമുഖ നേതാക്കളും ആ ചടങ്ങിന്റെ ഭാഗമായി.   ഏഴാം നൂറ്റാണ്ടിലെ തമിഴ് കവി തിരുജ്ഞാനസംബന്ധർ രചിച്ച 'കോളറു പതികം' ( തിന്മകളെ ഇല്ലാതാക്കുന്ന പാട്ട് ) ചൊല്ലിയാണ് പുരോഹിതർ ചെങ്കോൽ നെഹ്രുവിന് കൈമാറിയത്. ഭക്തന്മാർക്ക് എല്ലാം ശുഭമാണ് എന്ന് അവസാനിക്കുന്ന ഗീതത്തോടെ ചെങ്കോൽ ഏറ്റുവാങ്ങിയാണ് നെഹ്രു പാർലമെന്റ് ഹൗസിലേക്ക് പോയി വിഖ്യാതമായ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗം നടത്തിയത്. നോക്കാം ചെങ്കോലിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് എന്ന് ......

യഥാർത്ഥത്തിൽ ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ചോദ്യമാണ് ............അധികാരകൈമാറ്റം എങ്ങനെ പ്രതീകാത്മകമായി രേഖപ്പെടുത്തുമെന്ന് മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ചോദിക്കുകയായിരുന്നു... ഇതേപ്പറ്റി ആലോചിച്ച നെഹ്‌റു ഇന്ത്യയുടെ അധികാരകൈമാറ്റം സംബന്ധിച്ച് ഒരു ചിഹ്നം നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയോട് ആവശ്യപ്പെട്ടു. രാജാജിയാണ് ചെങ്കോല്‍ എന്ന ആശയം മുന്നോട്ടു വെച്ചത്.

തമിഴ്‌നാട് ചരിത്രത്തില്‍ അധികാരമേല്‍ക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി അവിടുത്തെ മുതിര്‍ന്ന പുരോഹിതന്‍മാര്‍ ചെങ്കോല്‍ നല്‍കിയിരുന്നു. ചോള രാജവംശകാലത്ത് രാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ രാജാധികാരകൈമാറ്റം സൂചിപ്പിക്കാനായി ചെങ്കോൽ ഉപയോഗിച്ചിരുന്നു. അധികാരത്തിന്റെ വിശുദ്ധ പ്രതീകമായും ഒരു രാജാവിൽനിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. കാലാന്തരത്തിൽ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹിമ വിളിച്ചോതുന്ന ചിഹ്നമായ അതു മാറി.



തമിഴ്നാട്ടിലെ തഞ്ചാവൂർ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജാജി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവർ. 500 വർഷം മുൻപുതൊട്ടേ ചരിത്രത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഇവരുടെ പ്രവർത്തനം.   തുടർന്ന് അവരുടെ മേൽനോട്ടത്തിൽ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളിൽ നീതിയുടെ പ്രതീകമായ ശിവവാഹനമായ  നന്ദി കാളയേയും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്രത്തിന് കൃത്യം 15 മിനുട്ട് മുൻപാണ്  ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ചെങ്കോൽ രാജ്യത്തിന് സമ്മാനിച്ചത്.

  ചെങ്കോലിന്റെ നിർമാണത്തിൽ പങ്കെടുത്തവരിൽ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകർ (88) എന്നിവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്നത്തെ മദ്രാസിലെ അറിയപ്പെടുന്ന ആഭരണ നിര്‍മ്മാതാവായ വുമ്മിഡി ബംഗാരു ചെട്ടിയാണ് ചെങ്കോല്‍ പണിതത്.  

1947 ഓഗസ്റ്റ് 14ന് തമിഴ്നാട്ടിൽ നിർമിച്ച ചെങ്കോലുമായി മൂന്നുപേർ ഡൽഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരൻ എന്നിവരാണ് ചെങ്കോലിനൊപ്പം ഡൽഹിയിൽ എത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പൂജാരി ചെങ്കോൽ എടുത്ത് ആദ്യം മൗണ്ട്ബാറ്റൻ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടർന്ന് ഗംഗാജലം തളിച്ച് ചെങ്കോൽ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്റുവിനു ചെങ്കോൽ കൈമാറുകയായിരുന്നു. ചെങ്കോല്‍ കൈമാറ്റ വേളയില്‍ ആണ്  'കോളറു പതികം' ( തിന്മകളെ ഇല്ലാതാക്കുന്ന പാട്ട്  ചൊല്ലിയത്

 പ്രയാഗ് രാജിലെ ഒരു മ്യൂസിയത്തിലുള്ള  ചെങ്കോൽ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും.    ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിൻറെ പ്രതീകമായ ഈ ചെങ്കോൽ  ഇപ്പോൾ എല്ലാവരും മറന്നത് ചർച്ചയാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം.

 

 

 


 
ചെങ്കോലിന്റെ ചരിത്രം പറയുന്ന വെബ്സൈറ്റും സർക്കാർ തുടങ്ങി. പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ നാല്പതിനായിരത്തോളം പേർ പങ്കാളികളായി. തൊഴിലാളികളെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം.  

മെയ് ൨൮ണ് ഉദ്ഘാടനം ചെയ്യുന്ന   പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ്   നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2021 ജനുവരി 15-നാണ് ആരംഭിച്ചത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്.   ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേകം പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍മിച്ച ഭരണഘടനാ ഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത.

ധർമ ഭരണത്തിൻ്റെ അടയാളമായ ചെങ്കോൽ സ്ഥാപനം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തോടും സമ്പന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവുകൂടിയായാണ് ഈ തീരുമാനത്തിന് പിന്നിൽ  കൂടി   പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തിൽ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോൽ മുദ്രയ്ക്ക് കീഴിൽ, മോദിയുടെ നേതൃത്വത്തിൽ കൂടുതൽ അഭിവൃദ്ധിയിലേക്ക്, ആത്മനിർഭരതയിലേക്ക്  ഇന്ത്യ വളരുമെന്ന് നമുക്ക്  പ്രത്യാശിക്കാം 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Yahya-Sinwar യഹ്യ സിന്‍ഹരുടെ അവസ്ഥയിങ്ങനെ  (1 hour ago)

കാലത്തിന്റെ കാവ്യനീതി ! അജിത് കുമാറിന്റെ മുകളിലേക്ക് പി. വിജയൻ പറന്നിറങ്ങുന്നു : പൊട്ടിത്തെറിച്ച് പിണറായി  (1 hour ago)

ശബരിമലയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല  (1 hour ago)

എല്ലാത്തിനെയും തുടച്ചു നീക്കും...  (1 hour ago)

സുരേഷ് ഗോപിയെ കണ്ടയുടൻ ഓടി വന്ന് കെട്ടിപിടിച്ച സംയുക്ത:- രാധികയ്ക്ക് ആ സമ്മാനം...  (2 hours ago)

സൗദിയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ വിവിധതരം പദ്ധതികളുമായി ഭരണകൂടം...  (2 hours ago)

സമയത്തിൻ്റെ നേരിയ വ്യത്യാസത്തിൽ ഇസ്രായേലിലും, ഇറാനിലും ഭൂചലനം; ഇറാൻ ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം..?  (2 hours ago)

കോട്ടയം കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടുമുറ്റത്ത് വച്ച് ; പ്രതി അറസ്റ്റിൽ  (2 hours ago)

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു; 15ലക്ഷം പേർ തിക്കിലും, തിരക്കിലും പെട്ട് ശ്വാസം മുട്ടി; ചെന്നൈ റെയില്‍വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ തിങ്ങിഞെരുങ്ങി ജനം...  (2 hours ago)

ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇത്തരത്തില്‍ ഒരധിനിവേശം ഇനി രാജ്യത്ത് ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനവുമായി  (2 hours ago)

ഇസ്രായേല്‍ രാപകല്‍ മിസൈസുകള്‍ വര്‍ഷിക്കുന്ന സാഹചര്യത്തിലും കീഴടങ്ങാന്‍ തയാറാകാത്ത ഹമാസും ഹിസ്ബുള്ളയും ഹൂതികളും: ഇന്ന് നിര്‍ണായക ദിനം  (2 hours ago)

എം.എ യൂസഫലിയെ തേടിയെത്തിയിരിക്കുന്നത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി; ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തി  (2 hours ago)

അത് കലക്കി,പിണറായിയെ രാജ്ഭവനിലിട്ട് പൂട്ടും അടിക്കാൻ വടികൊടുത്ത് കേന്ദ്രം..! ഗവർണറുടെ അന്ത്യശാസനം  (2 hours ago)

പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകും  (3 hours ago)

ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്‌ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ  (3 hours ago)

Malayali Vartha Recommends