Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ കർസേവകരെ ഒന്ന് നോക്കി; കണ്ണുകളിൽ ഒരു മിന്നൽ; ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാൾ!!! ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല; അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾക്കൊപ്പം സൈബർ ഇടവും സജീവമാകുമ്പോൾ

13 JANUARY 2024 10:19 AM IST
മലയാളി വാര്‍ത്ത

അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ വിശേഷങ്ങൾ ഒട്ടേറെയാണ്. അവിടെ എത്തുന്ന ക്ഷണിതാക്കൾ മുതൽ ഉപയോഗിക്കാൻ പോകുന്ന 108 അടി നീളമുള്ള വിശിഷ്ടമായ സാബ്രാണിത്തിരി വരെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അയോധ്യയിലേക്കു പോകുന്ന വിശേഷ വസ്തുക്കളുടെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലും ഇടം നേടുന്നുണ്ട്. ഇതോടൊപ്പം തന്നെ അതിശയോക്തി തോന്നുന്ന കഥകൾക്കും സൈബർ ഇടത്തിൽ പഞ്ഞമില്ല.

അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവിന്റെ “അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ” എന്ന തീട്ടൂരത്തെ മറികടക്കാൻ സഹായിച്ചത് സാക്ഷാൽ അഞ്ജലിപുത്രനായ ഹനുമാൻ ആണ് എന്ന വാദം ഉയർത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ.

തർക്കമന്ദിരത്തിലേക്കു 1990 ഒക്ടോബർ 30 ന് പോയ കർസേവകരെ പോലീസ് സേന എല്ലായിടത്തും തടഞ്ഞു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് കർസേവകർ. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.

പെട്ടെന്ന്. പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു. ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ.
അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.  പോസ്റ്റ് വായിക്കുന്ന ഒരു രാമഭക്തനെ ത്രസിപ്പിക്കുന്ന ഒന്ന് തന്നെ ആണ് അതിലെ വരികൾ.

എന്നാൽ ഇങ്ങനെ ഒരു സംഭവത്തിൻെ പൂർണ്ണമായ വിവരങ്ങൾ ലഭ്യം അല്ല. ചില സൈറ്റുകളിൽ "രാവിലെ 11 മണിയോടെ, ഒരു ഹിന്ദു സന്യാസി, പോലീസ് കസ്റ്റഡിയിലുള്ളവരെ പിടിച്ചിട്ടിരുന്ന സായുധ കോൺസ്റ്റബുലറി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇദ്ദേഹം ബാരിക്കേഡുകൾക്കിടയിലൂടെ ബസ് ഓടിച്ചു, മറ്റുള്ളവർക്ക് കാൽനടയായി പോകാനുള്ള വഴിയൊരുക്കി." എന്ന് പറയുന്നുണ്ടെങ്കിലും ആ സന്യാസിയെ കുറിച്ചോ പിന്നീട് എന്ത് സംഭവിച്ചു എന്നോ പറയുന്നില്ല.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അയോദ്ധ്യ നഗരി. മൂടിക്കെട്ടിയ അന്തരീക്ഷം.
എങ്ങും മൂകത തങ്ങി നിൽക്കുന്നു.
അയോദ്ധ്യയാകെ യുദ്ധസമാന സാഹചര്യം ആണ്. എവിടെയും പോലീസ് ബന്തവസ്, ബാരിക്കേടുകൾ. റോഡുകളും ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവയെല്ലാം കർശന ലോക്ക് ഡൗണിൽ. തർക്ക മന്ദിരത്തിന് ഏതാണ്ട് 2 കിലോമീറ്റർ ചുറ്റളവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ പോലീസ് സേനയുടെ ഉരുക്ക് കോട്ടയായി മാറിയിരിക്കുന്നു.
“അയോധ്യക്ക് മുകളിലൂടെ ഒരു പക്ഷി പോലും പറക്കില്ല. പിന്നെയല്ലേ കർസേവകർ”.
മുലായം ഇടക്കിടെ അത് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
അങ്ങനെ അവസാനം ആ ദിവസം എത്തി.
അയോദ്ധ്യ : ഒക്ടോബർ 30, 1990.
ബസ്സും ട്രെയിനും വാഹനങ്ങളും എല്ലാം തടഞ്ഞിരിക്കുന്നു. അയോദ്ധ്യയിലേക്ക് പ്രവേശനം പൂർണ്ണമായി ഇല്ലാതെ ആയി. പക്ഷെ അവർ രാമസേന ആണ്. പ്രതിബന്ധങ്ങൾ അവർക്ക് ഭേദിച്ചേ മതിയാവൂ. രാജ്യത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന് അവർ രാമന്റെ രാജ്യത്തേക്ക്, അയോദ്ധ്യയിലേക്ക് വരികയാണ്. അവർ മലകൾ താണ്ടിയും കുന്നുകൾ കയറിയും പുഴകൾ കടന്നും വന്നു കൊണ്ടിരുന്നു. ചിലർ സരയൂ നദി നീന്തി കടന്നാണ് വരുന്നത്. വലിയ സംഖ്യ ഉണ്ട്. പക്ഷെ അവരെ എല്ലാം അയോദ്ധ്യ തർക്ക മന്ദിരം നിൽക്കുന്ന ഇടത്തിന്റെ അടുത്തേക്ക് പോലും എത്താനാകാതെ പല പല ഇടങ്ങളിലായി പോലീസ് തടഞ്ഞു വച്ചു. ഏറിയാൽ ഒരു 1000 മോ അതിൽ കുറവോ ആണ് അതിനെ മറികടന്ന് പോയത്. പോലീസ് സേന ആവട്ടെ 28000 ത്തോളം വരും.
സമയം രാവിലെ 10 മണി.
അശോക് സിംഗാൾജി, മഹന്ത് നൃത്യ ഗോപാൽദാസ്, വാമദേവ് ജി എന്നിവരുടെ നേതൃത്വത്തിൽ കർസേവകർ തർക്കമന്ദിരത്തിനടുത്തേക്ക് കർസേവക്ക് ആയി നടന്നു നീങ്ങാൻ തുടങ്ങി. പോലീസ് വലയം ഭേദിക്കാൻ നടത്തിയ ശ്രമത്തിൽ അശോക് സിംഗാൾ എന്ന ആദരണീയ നേതാവിനെ പോലീസ് ലാത്തി കൊണ്ട് ഭീകരമായി മർദ്ദിച്ചു. അശോക് ജിയുടെ തല പൊട്ടി ചോര ശിരസ്സാകെ ഒഴുകാൻ തുടങ്ങി. അദ്ദേഹം റോഡിലേക്ക് വീണു. കൂടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ താങ്ങി. എന്നാൽ അദ്ദേഹം പിൻവാങ്ങാതെ ചോരയൊലിക്കുന്ന ശിരസ്സും ആയി ജയ് ശ്രീറാം മുഴക്കി എഴുന്നേറ്റ് നിന്നു. കർസേവകർക്ക് ആത്മവിശ്വാസം കൂടി.
അവർ കൂട്ടമായി രാമസേവകരായി നിന്ന് ജയ് ശ്രീറാം മുഴക്കുന്നുണ്ട് എങ്കിലും അശോക്ജിയുടെ ചോര ഒഴുകുന്ന ശിരസ്സ് ഏത് നിമിഷവും ഏവരുടെയും നിയന്ത്രണം വിടാൻ കാരണം ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
അന്തരീക്ഷം അതീവ പ്രക്ഷുബ്ധമാണ്.
പക്ഷെ എണ്ണത്തിൽ ഇരട്ടിക്ക് ഇരട്ടിക്ക് ഇരട്ടിയിലും കൂടുതൽ പോലീസ് സേനയും കൂടെ സന്നാഹങ്ങളും മറികടക്കാൻ കർസേവകരുടെ പക്കൽ കാവി കൊടികളും പിന്നെ രാമമന്ത്രങ്ങളും മാത്രം.
“അയോദ്ധ്യക്ക് മുകളിൽ ഒരു പക്ഷി പോലും പറക്കില്ല”. മുല്ല മുലായം സിംഗിന്റെ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങി നിന്നു. രാമസേവകർക്ക് മുന്നോട്ട് പോകാൻ വഴി ഇല്ല. അവർക്ക് പിന്മാറേണ്ടി വരും. രാമമന്ത്രം മാത്രം മുഴങ്ങി കൊണ്ടിരുന്നു. ആദ്യം ബാരിക്കേട് ഭേദിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു നീക്കാൻ ആയി പോലീസിന്റെ ബസ് പിൻഭാഗത്ത് എവിടെയോ വന്നു നിന്നു. അവിടേക്ക് കർസേവകരെ പോലീസ് സംഘം വലിച്ചിഴച്ചു കൊണ്ട് പോവുന്നുണ്ടായിരുന്നു.
പെട്ടെന്ന്.
പിന്നിൽ നിന്ന് വലിയ ശബ്ദവും ബഹളവും കേൾക്കാൻ തുടങ്ങുന്നു.
എന്താണ് നടക്കുന്നത് എന്ന് മനസിലാവും മുന്നേ
ഒരു ബസ്സിന്റെ ഉച്ചത്തിൽ ഉള്ള ഹോണടി ശബ്ദം കേൾക്കുന്നു. കർസേവകർ തിരിഞ്ഞു നോക്കുമ്പോൾ പോലീസിന്റെ ആ നീല ബസ്സ്‌ ഒരെണ്ണം പാഞ്ഞു വരുന്നു. ബാരിക്കേടുകൾ എല്ലാം തകർത്ത് തരിപ്പണം ആക്കിയാണ് വരവ്. അതീവ ബലിഷ്ഠ ശരീരമുള്ള ഒരു കാവി വസ്ത്രം ധരിച്ച ഒരു സന്യാസി ആണ് ബസ്സ്‌ തട്ടിയെടുത്ത് ഓടിച്ചു വരുന്നത്. അദ്ദേഹം ആരെയും കൂസാതെ ബസ്സും ഓടിച്ചു പോലീസിന്റെ നടുവിലൂടെ പാഞ്ഞു വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഭയമേ ഇല്ല. കർസേവകരെ തടഞ്ഞു വച്ചിരുന്ന ബാരിക്കേടുകളുടെ അടുത്തേക്ക് ബസ്സ്‌ എത്തിയതോടെ കർസേവകർ ഇരുഭാഗത്തേക്ക് ഓടി മാറി. കർസേവകരെ തടഞ്ഞു വച്ചിരുന്ന പോലീസ് സംഘം ചിന്നി ചിതറി ജീവൻ രക്ഷിക്കാൻ നാലുവഴിക്കും പാഞ്ഞു പോയി.
കർസേവകരെ കടന്ന് ആ ബസ്സ്‌ പോകുമ്പോൾ ബസ്സ്‌ ഓടിക്കുന്ന ആ സന്യാസി കർസേവകരെ ഒന്ന് നോക്കി. കണ്ണുകളിൽ ഒരു മിന്നൽ. അവർ നോക്കുമ്പോൾ ബസ്സ്‌ പോകുന്ന തർക്ക മന്ദിരത്തിലേക്ക് ഉള്ള ഇതാ വഴി കാലിയായി കിടക്കുന്നു. ബസ്സ് മുന്നോട്ട് തന്നെ പോകുകയാണ്. ആ വാഹനവും അതിലെ സാരഥിയും കർസേവകർക്ക് മുന്നിൽ തടസ്സങ്ങൾ നീക്കി വഴി ഒരുക്കുകയാണോ?
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കർസേവകർ ആ ബസ്സ്‌ ഉണ്ടാക്കിയ വഴിയേ പാഞ്ഞു പോവാൻ തുടങ്ങി. പോലീസ് ഉണ്ടാക്കിയ തടസ്സങ്ങൾ എല്ലാം നീക്കി. എന്താണ് നടക്കുന്നത് എന്ന് മനസിലാകും മുന്നേ ഒരു കൂട്ടം രാമഭക്തർ പോലീസ് വലയം ഭേദിച്ചു തർക്ക മന്ദിരത്തിൽ എത്തി. അവിടെ ആ ബസ്സ്‌ നിശ്ചലമായി നിൽക്കുന്നു. മുൻഭാഗം ആകെ തകർന്നു തരിപ്പണം ആയിടുണ്ട് ബസ്സിന്റെ. !
എവിടെ? ബസ്സ്‌ പായിച്ച ആ ബലിഷ്ഠ ഗാത്രനായ സന്യാസി വര്യൻ എവിടെ പോയി? ബസ്സിൽ ഉള്ളവരും അയാളെ പിന്നെ കണ്ടില്ല.
എവിടെ അദ്ദേഹം ? ആളെ കാണാനില്ല.
ജയ് ശ്രീറാം മുഴക്കിയിരുന്നവർ ആരോ ഉടനെ ഉടനെ വിളിച്ചു.
“അഞ്ജലിപുത്ര പവനസുത നാമ...
വീര ഹനുമാന് കീ - ജയ്. ”
സംജ്ഞ ലഭിച്ചവർ രാമഭക്തർ അത് ഏറ്റു വിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു. മുന്നോട്ട് മുന്നോട്ട്. 
അതാ ആ കുംഭഗോപുരത്തിന് മുകളിൽ 2 പേര്, കൊത്താരി സഹോദരങ്ങൾ രാമനും ശരത്തും മുകളിലേക്ക് കയറി പോകുന്നുണ്ട്. അവർ അവിടെ ഗോപുരത്തിന് മുകളിൽ അരുണപ്രഭയുള്ള കാവി പതാക നാട്ടി കഴിഞ്ഞു. ഗോപുരം ഒരു ഭാഗം തകർന്നു വീണു. ദൂരെ ദൂരെ നിന്നവർ പോലും ആ കാഴ്ച കണ്ടു. തനാജി കൊണ്ടാന കോട്ട പിടിച്ചടക്കി അതിന്റെ മുകളിൽ കാവി കൊടി പറത്തിയപ്പോൾ അങ്ങ് ദൂരെ ദൂരെ ശിവാജി മഹാരാജ് ആ കാഴ്ച കണ്ടത് പോലെ പോലീസ് തടഞ്ഞു വച്ച അനേകം രാമഭക്തർ ദൂരെ നിന്ന് ആ കാഴ്ച കണ്ട് നിന്നു കൈകൾ കൂപ്പി.
പക്ഷെ ആ ബസ്സ്‌ ഓടിച്ചു മുല്ല മുലായത്തിന്റെ രാവണൻ കോട്ട ഭേദിച്ച ആ സന്യാസി വേഷധാരിയെ പിന്നീടാരും കണ്ടിട്ടില്ല.
അദ്ദേഹത്തെ അവിടെ മുൻപും കണ്ടിരുന്നില്ല. ഒറ്റക്ക് പോയി രാവണന്റെ ആകാശകോട്ട ഭേദിക്കാൻ കൊട്ടേഷൻ എടുത്ത ഒരാളെ നമ്മൾ കേട്ടിട്ടുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends