വൈദ്യശാസ്ത്രത്തെ ഞെട്ടിപ്പിച്ച് പുതുപിറവി... അമ്മയും മകളും ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി
വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു അമ്മയും മകളും. ഒരമ്മയും മകളും പ്രസവിക്കുന്നത് സാധാരണമാണ്. എന്നാല്‍ അമ്മയും മകളും ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സിറിയന്‍ സ്വദേശിയായ 42 വയസുകാരി ഫറ്റ്മ ബ്രിന്സിയും അവരുടെ 21 വയസുകാരിയായ മകള്‍ ഗെഡ് ബ്രിന്സിയുമാണ് ഒരേസമയം ടര്‍ക്കിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും മകള്‍ക്കും പിറന്നത് ആണ്‍കുട്ടികള്‍ ആണ് എന്നതും മറ്റൊരു വേറിട്ട പ്രത്യേകതയാണ്.
തുര്‍ക്കിയിലെ കോന്യയിലെ ആശുപത്രിയില്‍ സിസേറിയനായാണ് അമ്മയും മകളും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മൂന്നു വര്‍ഷം മുമ്പ് അഭയാര്‍ത്ഥികളായാണ് ഇവര്‍ സിറിയയില്‍ നിന്ന് തുര്‍ക്കിയില്‍ എത്തിയത്. അഭയം നല്കിയ രാജ്യത്തിന്റെ പ്രസിഡന്റ് റെജപ് എര്ദ്വാനോടുള്ള ആദരസൂചകമായി കുഞ്ഞുങ്ങള്‍ക്ക് റെജപ് എന്നും തയിപ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha