സെക്സ് തെറാപ്പിസ്റ്റുകള്‍ പറയുന്നതില്‍ സത്യമുണ്ടോ? വൈവാഹിക ബന്ധത്തിലുള്ളവരാണ് ഏറ്റവും നല്ല ലൈംഗികാനുഭവം ആസ്വദിക്കുന്നതത്രേ!
ജീവിതത്തില്‍ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതാണ് ഒരു വ്യക്തിയുടെ പ്രാഥമിക ലക്ഷ്യമാവേണ്ടത് എന്നാണ് പൊതുവേയുള്ള ധാരണ. ആ ഒരു വ്യക്തിയെ എന്തടിസ്ഥാനത്തിലാണ് തിരിച്ചറിയുന്നതെന്നതും പ്രധാനമാണ്. അതു കൊണ്ടു തന്നെ അങ്ങനെയൊരാളെ കണ്ടെത്തി കഴിഞ്ഞാല്‍ ജീവിത കാലം മുഴുവന്‍ കൂടെ നിലനിര്‍ത്താന്‍ വേണ്ടതു ചെയ്യണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. അതായത് ഉടനെ തന്നെ കല്യാണം നടത്തുകയാണ് വേണ്ടതത്രേ. അതുകഴിഞ്ഞാല്‍ പിന്നെ 'അവര്‍ സസന്തോഷം ദീര്‍ഘകാലം ജീവിച്ചു' എന്ന രീതിയില്‍ കഥ അവസാനിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
അങ്ങനെയൊന്നുമല്ല എന്നു തന്നെയാണ് സമൂഹം നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. വിവാഹം കഴിയുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും ലൈംഗികാഭിനിവേശം എല്ലാം നഷ്ടമാവുമെന്നും പിന്നീട് യാന്ത്രികമായ ജീവിതമായിരിക്കുമെന്നൊക്കെയാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്.
എന്നാല്‍ ദമ്പതിമാര്‍ക്കിടയിലെ സെക്സിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള സെക്സ് തെറാപ്പിസ്റ്റായ എസ്തേര്‍ പെറെലിന്റെ അഭിപ്രായം അങ്ങനെയല്ല; വിവാഹത്തോടെയാണ് ഏറ്റവും മികച്ച ലൈംഗികജീവിതം ആരംഭിക്കുന്നതെന്നാണ്.
കൗമാരകാലത്തും യൗവ്വനാരംഭത്തിലുമൊക്കെ സെക്സ് എന്നത് പെട്ടെന്നുണ്ടാകുന്ന വികാര പ്രവാഹത്തിന്റെ പരിസമാപ്തിയാണ്. എന്നാല്‍ വിവാഹ ശേഷം അതിനൊരു സര്‍ഗ്ഗാത്മക ഭംഗി കൈ വരുന്നുണ്ടെന്നാണ് കരുതേണ്ടത് എന്നാണ് എസ്ഥേര്‍ പറയുന്നത്.
ദമ്പതികള്‍ ആദ്യമായി സെക്സില്‍ ഏര്പ്പെട്ടപ്പോഴുണ്ടായ അതേ വികാര തീവ്രത വീണ്ടും ദാമ്പത്യത്തില്‍ ഉണര്‍ത്തേണ്ട സാഹചര്യമുണ്ടെന്നൊക്കെ വിചാരിക്കുന്നത് തെറ്റായ ചിന്താ രീതി ആണെന്നാണ് അവരുടെ അഭിപ്രായം.ലൈംഗികത ഒരു കൗതുകമായിരുന്ന ആദ്യകാലത്തെ ആ അനുഭവം അതേരീതിയില്‍ പിന്നൊരിക്കലും ലഭിക്കയില്ല എന്നതാണ് വാസ്തവം. അതു കൊണ്ടു തന്നെ അതിനായി ശ്രമിക്കുന്നത് വെറും സമയം പാഴാക്കല്‍ മാത്രമായിരിക്കും എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ പരസ്പര പ്രതിബദ്ധതയോടെ ഒരു ദാമ്പത്യത്തില്‍ തുടരുന്നതു കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ലൈംഗികതയോടും പങ്കാളിയോടും അഭിനിവേശം വികസിപ്പിക്കുന്നത് ഒരു ദൈനംദിന പ്രക്രിയ ആവേണ്ടതുണ്ടെന്നാണ് പെറലിന്റെ കാഴ്ചപ്പാട്. അതി തീവ്രമായ വൈകാരികതയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യം 'മുളച്ചു വരുന്നതു' പോലെ സംഭവിക്കും എന്നു പ്രതീക്ഷിച്ചാല്‍ ഒരിക്കലും നടക്കുകയേ ഇല്ല. പകരം, വിവാഹജീവിതവും ലൈംഗിക ജീവിതവും വളരെയേറെ ചിന്താ കേന്ദ്രീകരിക്കലും കരുതലും ആവശ്യമുള്ള ഒന്നാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
നിങ്ങളില്‍ ലൈംഗിക താത്പര്യം ഉണര്‍ത്തുന്ന സാഹചര്യങ്ങളും, ലൈംഗികതയോട് മടുപ്പ് ഉണ്ടാക്കുന്ന സാഹചര്യങ്ങളും ഏതൊക്കെയാണെന്ന വ്യക്തമായ തിരിച്ചറിവ് ഉണ്ടെങ്കില്‍ ആനന്ദകരമായ ലൈംഗിക ജീവിതം രൂപപ്പെടുത്തി എടുക്കാനാവും എന്നു പറയാന്‍ കഴിയും . ഇപ്രകാരം സെക്സിന്റെ നിര്‍വ്വഹണവും നിയന്ത്രണവുമൊക്കെ നിങ്ങളുടെ കൈയ്യില്‍ തന്നെയാവുമ്പോള്‍ നിങ്ങള്‍ക്ക് പങ്കാളിയോട് വികാര തീവ്രതയോടെ സംവദിക്കാനാവുമത്രേ.
https://www.facebook.com/Malayalivartha