85 ദിവസത്തിനു ശേഷം ജാമ്യം കിട്ടിയതിന്റെ സന്തോഷത്തിൽ പത്മസരോവരം
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിനെ അഞ്ചാം തവണ കോടതി ജാമ്യം അനുവദിച്ച സന്തോഷത്തിൽ പത്മാസരോവരം. നേരത്തേ അങ്കമാലി കോടതി രണ്ട് പ്രാവശ്യവും ഹൈക്കോടതി രണ്ടു പ്രാവശ്യവും ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ചെറിയൊരു പ്രതീക്ഷയോടെ മാത്രമാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം കിട്ടിയ വാർത്തയറിഞ്ഞ് സന്തോഷിക്കണോ പൊട്ടിക്കരയണോ എന്നറിയാതെ കാവ്യയും മീനൂട്ടിയും പത്മസരോവരത്തിൽ. പ്രാർത്ഥനകൾ ഫലിച്ച് എന്ന ആശ്വാസത്തോടെ ദിലീപിന്റെ അമ്മയും. സഹോദരൻ അനൂപിനും ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്.
രണ്ടു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്റ് കാലാവധി കഴിഞ്ഞിരുന്നു. ശേഷം വീണ്ടും റിമാൻഡ് കാലാവധി കോടതി 28 വരെ നീട്ടിയിരുന്നു. നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ ഗൂഡാലോചനയില്‍ പങ്കാളിയായി എന്ന് മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലും. പുതിയ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലും ജാമ്യം കിട്ടാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ചായിരുന്നു ദിലീപ് അഞ്ചാം തവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
നിലവില്‍ ചുമത്തിയിരിക്കുന്നത് നടിയുടെ നഗ്നചിത്രം എടുക്കാന്‍ പ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കി എന്നതാണ്. കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹൈക്കോടതി ഇപ്പോൾ ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha