ദിലീപിന്റെ ആഗ്രഹം സഫലമായി ഇനി കുടുംബത്തോടൊപ്പം ഒരുമിച്ച് രാമലീല കാണാൻ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ തികഞ്ഞ സന്തോഷത്തിൽ ദിലീപും കുടുംബവും. രാമലീലയുടെ വിജയമാണ് ദിലീപിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. കോടതി ഇന്ന് ജാമ്യം അനുവദിക്കുമെന്ന് ദിലീപിന് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു.
ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യഹര്‍ജിക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ നടന് അനുകൂലമാണെന്ന് വിലയിരുത്തലുമുണ്ടായിരുന്നു. ദിലീപിന്റെ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ താരം പുറത്തു വരുന്നത് സിനിമാക്കാര്‍ക്കും ഫാന്‍സുകാര്‍ക്കും ആവേശമാകും. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പം ചിത്രം കാണാന്‍ ദിലീപ് തിയേറ്ററിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും താരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കാനും ഫാന്സുകാര്ക്കെല്ലാം നേരത്തെ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ കുടുംബവും ഫാൻസുകാരും ഒന്നിച്ച് ദിലീപ് പുറത്തിറങ്ങിയതിന്റെ വിജയവും രാമലീലയുടെ വിജയാഘോഷവും കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ്...
https://www.facebook.com/Malayalivartha