വേങ്ങരയിൽ ഇന്ന് വാക്പ്പോര്
വേങ്ങരയിൽ ഇന്ന് വാക്പോരിന്റെ ദിനമായിരുന്നു. ഇടത് വലത് ബിജെപി മുന്നണികൾ പരസ്പരം വാക്പോര് നടത്തി വേങ്ങരയെ ചൂടുപിടിപ്പിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ച ബിജെപിയുടെ കേരളരക്ഷാ മാർച്ചിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം നടത്തിയ അമിത്ഷായെ വെല്ലുവിളിച്ചുകൊണ്ടാണ് കോടിയേരി തുടങ്ങിയത്.കണ്ണൂരിൽ പര്യടനം നടത്തിയ അമിത്ഷാ ധൈര്യമുണ്ടെങ്കിൽ വേങ്ങരയിൽ വന്ന് പര്യടനം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.ആട്ടിൻതോലിട്ട ചെന്നായയാണ് അമിത്ഷായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ സിപിഎം-ബിജെപി പാർട്ടികൾ പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മെഡിക്കൽ കോളേജ് കോഴ കേസിൽ ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കേന്ദ്രമന്ത്രിയായി അൽഫോൻസ് കണ്ണന്താനം അധികാരമേറ്റപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പിണറായി ആണെന്നെയും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha