Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പീഡിപ്പിക്കപ്പെടുന്ന ഓരോ ഉടലിനും വേണ്ടി എച്ച്മുക്കുട്ടിയുടെ കഥ...

05 OCTOBER 2017 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പീഡിപ്പിക്കപ്പെടുന്ന ഓരോ പെണ്‍ ശരീരങ്ങളും അനുഭവിക്കുന്ന അവസ്ഥ. ഒരു ശരീരം മറ്റൊരു ശരീരത്തോട് കാണിക്കുന്ന വികലത. ആത്മാവിലെ നൊമ്പരച്ചാലുകള്‍ ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന ആ ഭീദിതമായ അവസ്ഥ ഈ കഥ ഒരോര്‍മ്മപ്പെടുത്തലാണ്. വികല മനസ്സുകളുടെ നേര്‍ക്കാഴ്ചയാണ്. നൊമ്പരങ്ങളുടെ കനല്‍കൂടാരങ്ങളാണ്. ഇവിടെ കൊഴിഞ്ഞു വീഴുന്ന ആയിരക്കണക്കിനു ഈയാംപാറ്റകളായ പെണ്‍മനസ്സുകള്‍ക്കു മുന്നില്‍ എച്ച്മുക്കുട്ടിയുടെ കന്യകയെന്ന കഥ മലയാളിവാര്‍ത്ത അവതരിപ്പിക്കുന്നു.

കന്യക

കണ്ണു കുത്തിത്തുളയ്ക്കുന്ന പ്രകാശമുണ്ട്, കാഷ്വാലിറ്റിയില്‍. കുറെ പോലീസുകാര്‍ അവിടവിടെ കൂടി നില്‍ക്കുന്നു.കുടവയറനായ ഒരു ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി റൂമില്‍ നേരത്തെ വന്ന് വിവരം പറഞ്ഞിരുന്നു. ടിവി ക്യാമറകളാണ് കാഷ്വാലിറ്റിയുടെ വിശാലമായ മുറ്റം നിറയെ. പരിചയമുള്ളവരും അല്ലാത്തവരുമായ പലരും കാണും. ആരുടേയും മുഖത്ത് നോക്കാതെ ശീതികരിച്ച ക്യൂബിക്കിളിലേക്ക് കടന്നു. സര്‍ജറി ഡിപ്പാര്‍ട്ട് മെന്‍റ് മുഴുവന്‍ അവിടെയുണ്ട്. എങ്കിലും ഗൈനീക്കിന്‍റെ പരിശോധനയ്ക്ക് സ്വയം വരാതെ പറ്റില്ലല്ലോ.

സര്‍ജന്‍റെ വിറയ്ക്കുന്ന ചുണ്ടുകള്‍ ‘ടെറിബിള്‍’ എന്ന് മന്ത്രിച്ചത് കാണാതിരുന്നില്ല. ശബ്ദിക്കാനുള്ള ശേഷി തോന്നുന്നില്ല. സാധാരണ വലതു കൈയിലെ രണ്ടു വിരലുകളാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുക. ഗ്ലൌസിനുള്ളില്‍ ഭദ്രമാക്കിയിട്ടുണ്ടാവും. പഠിച്ചതും പഠിപ്പിക്കുന്നതുമായ സുരക്ഷാപാഠങ്ങള്‍ എപ്പോഴും ഗ്ലൌസ് നിര്‍ബന്ധമാക്കുന്നു. പരിശോധിക്കണം......... അതിനാണ് എട്ടൊമ്പതുകൊല്ലം ഉറക്കമിളച്ച് പഠിച്ച് കനപ്പെട്ട ബിരുദങ്ങള്‍ നേടിയത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലി ചെയ്യുന്നത്. .


എന്നിട്ടും ഇപ്പോള്‍ ച്ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ട്. തല ചുറ്റുന്ന പോലെയുമുണ്ട്. കൈകാലുകള്‍ കുഴഞ്ഞു പോകുന്നു. കണ്ണിറുക്കിയടച്ചാലോ......... പാടില്ല,പാടില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പാടില്ല. സ്ത്രീകളാണ് ഡോക്ടര്‍മാരെങ്കില്‍..... സ്ത്രീകളാണ് പോലീസുകാരെങ്കില്‍.... സ്ത്രീകള്‍ ....... എന്താണെങ്കിലും ഉറക്കെപ്പറയണം ഞാനാദ്യം ഒരു ഡോക്ടറാണ് പിന്നെ മാത്രമേ സ്ത്രീയാകുന്നുള്ളൂ. ഞാനാദ്യം ഒരു പോലീസുകാരിയാണ് പിന്നെ മാത്രമേ ഒരു സ്ത്രീയാകുന്നുള്ളൂ. അതുകൊണ്ട് ഒരു തരത്തിലുമുള്ള വികാരങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ല.

ഒരു വെറും സ്ത്രീ മാത്രമാണെങ്കില്‍ ഈ കാഴ്ച ഇങ്ങനെ കണ്ടു നില്‍ക്കാന്‍ കഴിയുമായിരുന്നുവോ? അകന്ന കാലുകള്‍ക്കിടയില്‍ വാര്‍ന്നൊഴുകിയ ചോര കട്ട പിടിച്ചിരിക്കയാണ്. തുടകള്‍ നഖങ്ങള്‍ കൊണ്ട് ചീന്തിയതാവണം. ഇടത്തെ മുലക്കണ്ണ് മുഴുവനായും അടര്‍ന്ന് പോയിരിക്കുന്നു. ചുണ്ടില്‍, കവിളില്‍,കഴുത്തില്‍...... രക്തച്ചാലുകള്‍.... ഒരു വലിയ മുള്ള് പുറത്ത് തറച്ചു കയറിയിട്ടുണ്ട്. അതിന്മേല്‍ കിടത്തിയാവണം എല്ലാം ചെയ്തത്. കണ്ണുകളില്‍ നിന്ന് വെള്ളമൊഴുകുന്നുവെങ്കിലും വെളിച്ചത്തിനോട് പ്രതികരിക്കാത്ത പോലെ ...

മേശയില്‍ കിടക്കുന്ന ശരീരത്തിനു ബോധമെങ്കിലും ഇല്ലാതിരിക്കട്ടെ എന്നാണ് ആഗ്രഹവും പ്രാര്‍ഥനയും. ഉള്ളിന്‍റെ ഉള്ളിലെ ഒരു സാധാരണ സ്ത്രീയുടെ ആഗ്രഹമാണത്,പ്രാര്‍ഥനയാണത്. അവളുടെ ചങ്കു പൊട്ടിയുള്ള കരച്ചിലിനെ അഭ്യസ്തവിദ്യയായ ഒരു ഡോക്ടറുടെ തൊണ്ടക്കുഴിയില്‍ മുക്കിക്കൊല്ലുകയാണ്.

ഒരു മനുഷ്യ ശരീരത്തിനോട് അതില്‍ നിന്നു വ്യത്യസ്തമായ മറ്റു ചില മനുഷ്യ ശരീരങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍.......ശരീരങ്ങള്‍ തമ്മിലുള്ള അത്യല്‍ഭുതകരവും അതിമനോഹരവുമായ ബന്ധത്തെക്കുറിച്ച് ഇതു വരെ വായിച്ചതും പഠിച്ചതും മനസ്സിലാക്കിയതും വിശ്വസിച്ചതുമായ എല്ലാ മോഹങ്ങളും എല്ലാ അഭിനിവേശങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ നന്മകളും എല്ലാ പുണ്യങ്ങളും പെരുംനുണകൾ മാത്രമാണ്. അതെല്ലാം പറഞ്ഞു തന്നവരും പാടി കേള്‍പ്പിച്ചവരുമെല്ലാം കൊടുംചതികള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ മാത്രവും........

പരിശോധിക്കണം. ഈ കിടക്കുന്ന ശരീരം ഒരു കന്യകയുടേതാണോ അതോ .......
ആ ഒരു കഷ്ണം നേര്‍ത്ത തൊലിയില്ലെങ്കില്‍, ആ മാംസപേശികള്‍ക്ക് വഴക്കവും അയവുമുണ്ടെങ്കില്‍ ഈ ശരീരത്തിനു സ്വഭാവദൂഷ്യമുണ്ടായിക്കൂടെന്നില്ല. അപ്പോള്‍ ഈ ശരിരത്തിലമര്‍ന്നിരുന്ന മറ്റു ശരീരങ്ങള്‍ക്ക് വാദിച്ചു നില്ക്കാന്‍ ഒരു വഴി തുറന്നു കിട്ടും. ഇവള്‍ പണ്ടേക്ക് പണ്ടേ പിഴയായിരുന്നു.......

‘ഒരു നെയില്‍ കട്ടര്‍, പ്ലീസ്.’
‘ എന്തുപറ്റി മാഡം?’
ലിസി സിസ്റ്ററാണ്. ഫോഴ്സെപ്സിന്‍റെ തുമ്പില്‍ പിടിപ്പിച്ച പഞ്ഞിയുമായി മേശയിലെ പിഞ്ഞിക്കീറീയ ശരീരം മെല്ലെ മെല്ലെ തുടക്കുന്നേടത്ത് നിന്നുയര്‍ന്ന ആ കണ്ണുകള്‍ കലങ്ങിച്ചുവന്നിരിക്കുന്നതും ഒച്ചയടഞ്ഞിരിക്കുന്നതും അറിയാതിരുന്നില്ല. ഓര്‍മ്മിപ്പിക്കണമെന്ന് തോന്നി. ആദ്യം നിങ്ങളൊരു നഴ്സാണ്. പിന്നെ മാത്രമേ ഒരു സ്ത്രീയാകുന്നുള്ളൂ........ആകാന്‍ പാടുള്ളൂ.

‘ഞാന്‍ നഖം വെട്ടിയില്ല, മറന്നു പോയി. അതുകൊണ്ട്..... ഗ്ലൌസിട്ടാലും ചിലപ്പോള്‍ .....’ ‘ വേദനിക്കുമെന്നാണോ ? ഇനി എന്തു വേദനയാണ് മാഡം? കത്തിക്ക് കൊത്തിയരിഞ്ഞ പോലെയുള്ളപ്പോള്‍.... ’അതെ, ഏഴോ എട്ടോ പേര്‍.... എന്നിട്ടാണോ ഇനി ഒരു നഖം ...... അതുകൊണ്ട് പരിശോധിക്കണം. അതിനാണ് ഗ്ലൌസ് ധരിച്ച കൈയിലെ രണ്ട് വിരലുകള്‍.

കന്യക... കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഒരു പുരുഷന്‍റെയും സ്പര്‍ശമറിഞ്ഞിട്ടില്ലാത്തവള്‍....... അതോ .... പത്രത്തിലും ടി വിയിലും കോടതിയിലും സ്വഭാവദൂഷ്യമുണ്ടാകാന്‍ സാധ്യതയുള്ളവളോ...... ഇവള്‍ ആരാണ് ? ‘ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ട് ആ കാലുകള്‍ ഒരല്‍പം ഒന്ന് അകത്തിപ്പിടിക്കു, സിസ്റ്റര്‍...........’ ‘പതുക്കെ പതുക്കെ’ -പീഡിപ്പിക്കപ്പെടുന്ന ഓരോ ഉടലിനും വേണ്ടി....... ഈ കഥ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (45 minutes ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (53 minutes ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (2 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (2 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (2 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (2 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (2 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (2 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (3 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (3 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (3 hours ago)

Malayali Vartha Recommends