Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ; അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍

09 OCTOBER 2017 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

തന്റെ ഏറ്റവും പുതിയ ചിത്രമായ സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ എന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. ബഹുഭാഷാ ചിത്രമായതിനാല്‍ ഏറെക്കുഴപ്പങ്ങളുണ്ടെങ്കിലും ചിത്രത്തെ പരിപൂര്‍ണമായി താന്‍ സ്‌നേഹിക്കുന്നുവെന്നും താരം കുറിക്കുന്നു.

സംവിധായകന്റെ അറിവില്ലാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയും ചെയ്തിരുന്നു ഇത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

ചിത്രം വളരെ വൈകി കഴിഞ്ഞ ദിവസമാണ് താന്‍ കാണാന്‍ ഇടയായതെന്നും വിചാരിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ചിത്രമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സോളോ പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഒരു സ്വപ്‌നമാണ്.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ അതിനെ സ്‌നേഹിച്ചിരുന്നു. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹം. അതിനെ എന്തിനാണ് പരിഹസിക്കുന്നതെന്നും താരം ചോദിക്കുന്നു.

ദുല്‍ഖറിന്റെ കുറിപ്പ്;

സോളോ കണ്ട ശേഷം ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍ തിരക്ക് കാരണം ഇന്നാണ് സമയം കിട്ടിയത്. ഞാന്‍ കരുതിയതിനേക്കാള്‍ നന്നായിട്ടുണ്ട്. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രമായതിനാല്‍ അവിടെയും ഇവിടെയുമെല്ലാം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.

പക്ഷേ എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. സിനിമയുടെ യഥാര്‍ഥ പതിപ്പിനെ. ബിജോയ് നമ്പ്യാരെടുത്ത സിനിമയെ. സോളോ പോലുള്ള സിനിമകള്‍ ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ആ സിനിമയെ കുറിച്ച് കേട്ട നിമിഷം മുതല്‍ എനിക്കതിനോട് സ്‌നേഹമായിരുന്നു. ഷൂട്ടിങിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഈ ചിത്രത്തിനായി ഞാന്‍ ഹൃദയവും ആത്മാവും സമര്‍പ്പിച്ചിരുന്നു.

ഞങ്ങള്‍ ചോര നീരാക്കിയാണ് ചെറിയ ബജറ്റില്‍ ആ ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. എനിക്ക് വിശ്വാസം തോന്നുന്ന, വ്യത്യസ്തമായ ഇതുപോലുള്ള സിനിമയ്ക്ക് വേണ്ടി ഇനിയും ഞാനങ്ങനെ ചെയ്യും. സോളോ ചാര്‍ളിയോ ബാംഗ്ലൂര്‍ ഡെയ്‌സോ പോലുള്ള ചിത്രമല്ലെന്ന് പ്രേക്ഷകര്‍ എന്നോട് പറഞ്ഞു. ഞാനെന്തിന് ഈ സിനിമയില്‍ അഭിനയിച്ചെന്ന് അവര്‍ ചോദിച്ചു.

ഇത്തരം പരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന് അവരെന്നോട് പറഞ്ഞു. പക്ഷേ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എന്റെ ആഗ്രഹം. എവിടെ പോയാലും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. എന്റെ പ്രേക്ഷകരാണ് കഥ പറയാന്‍ എനിക്ക് ധൈര്യം തന്നത്. അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.

ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതിയില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അത് കരുതിക്കൂട്ടിയുള്ള ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല. സുഹാസിനിക്കൊപ്പമുള്ള സീനുകള്‍ എന്റെ കരിയറിലെ തന്നെ മികച്ച സീനുകളില്‍ ഒന്നാണ്. ഒറ്റ ഷോട്ടിലാണ് അതെടുത്തത്. ഞാന്‍ ആ സീന്‍ മറ്റേത് സീനിനേക്കാളും ആസ്വദിച്ചാണ് ചെയ്തത്. പക്ഷേ ആളുകള്‍ക്കത് മനസ്സിലായില്ല. കറുത്തഹാസ്യം അങ്ങനെയാണ്. മനസ്സിലാവാത്തതു കൊണ്ട് കളിയാക്കുന്നതും കൂവുന്നതും മോശം പറഞ്ഞു പരത്തുന്നതും സിനിമയെ കൊല്ലുന്നതിന് തുല്യമാണ്.

ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നിങ്ങള്‍ നല്‍കിയ സകല ധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്, സോളോയെ കൊല്ലരുത്. തുറന്ന മനസ്സോടെ സമീപിക്കുക. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാള്‍ പുറത്തിറക്കിയ സിനിമയ്‌ക്കൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ സീനുകള്‍ വെട്ടുന്നതും മാറ്റിമറിക്കുന്നതും ഈ സിനിമയെ കൊല്ലാനേ സഹായിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (8 minutes ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (15 minutes ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (39 minutes ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (48 minutes ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (1 hour ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (1 hour ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (7 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (7 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (7 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (7 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (7 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (7 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends