പ്രധാനമന്ത്രിയുടെ അംഗരക്ഷകരുടെ കൈയ്യിലുള്ള ഈ ബാഗില്‍ എന്ത് ?
പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള വിഐപികള്‍ക്ക് സുരക്ഷയ്ക്കായി ഒപ്പം നടക്കുന്ന കമാന്റോകളെയാണ് എസ്പിജി എന്ന് വിളിക്കുന്നത്. ഈ കരിംപൂച്ചകളുടെ കയ്യില്‍ എഫ്എന്‍എഫ് 2000 അസാള്‍ട്ട് റൈഫിള്‍, ആട്ടോമാറ്റിക് ഗണ്‍, 17 എം ആധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമായിരിക്കും.
ഈ പൂച്ചകള്‍ നടക്കുമ്പോള്‍ കൈയ്യില്‍ ഒരു ബാഗ് കൊണ്ടു നടക്കുന്നത് കാണാം. എന്നാല്‍ എന്താണിവരുടെ ബാഗിലുള്ളത് എന്ന് അധികമാര്‍ക്കും അറിയില്ല. വിഐപികള്‍ പോകുന്നിടത്ത് എല്ലാം ഈ ബാഗും ഒപ്പം തന്നെ ഉണ്ടാകും. ഈ ബാഗ് സുരക്ഷക്കുള്ള പ്രധാന ഉപാധികളില്‍ ഒന്നാണ്.
പോര്‍ട്ടബിള്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡാണിത്. ബാഗിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ ഷീല്‍ഡ് തുറന്ന് സുരക്ഷാവലയം തീര്‍ക്കും. തുറക്കുന്ന കമാന്‍ഡോക്ക് ഇതിനുള്ളില്‍ അമര്‍ന്നിരുന്നുകൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന പിസ്റ്റള്‍ എടുത്തു ശത്രുവിനെ അറ്റാക്ക് ചെയ്യാന്‍ അനായാസം കഴിയും.
സിആര്‍പിഎഫ്, ആര്‍പിഎഫ് അടക്കമുള്ള അര്‍ധസൈനീക വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെയാണ് എസ്പിജി വിഭാഗത്തിലേക്ക് എത്തുന്നത്. എപ്പോള്‍ വേണമെങ്കിലും ശത്രുക്കളില്‍ നിന്നും ആക്രമണം പ്രതീക്ഷിക്കുകയും അതിനെതിരെ തന്മയത്വത്തോടെ പെരുമാറാനും സാധിക്കുന്നതരത്തിലാണ് ഇവരെ പരിശീലിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha