Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഹണിമൂണ്‍ യാത്രയില്‍ സുന്ദരമാക്കാന്‍... ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി കാര്യങ്ങള്‍

10 OCTOBER 2017 10:09 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിവാഹത്തിനുശേഷം നവദമ്പതികള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട യാത്രയാണ് ഹണിമൂണ്‍ യാത്ര. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഈ യാത്രയ്ക്ക് ഇത്രയ്ക്ക് പ്രാധാന്യം ഉണ്ടോയെന്ന്, തീര്‍ച്ചയായും പ്രാധാന്യമുണ്ട്. ഇത് വെറും ഒരു യാത്രയല്ല. രണ്ട് മനസ്സുകള്‍, രണ്ട് സ്വഭാവങ്ങള്‍, രണ്ട് ജീവിതരീതികള്‍, രണ്ട് ഇഷ്ടങ്ങള്‍ ഇങ്ങനെ പലതും വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്നും ഒന്നായി മാറാന്‍ ഈ ഒരു യാത്ര മതി. എന്നാല്‍ ഹണി മൂണ്‍ എന്ന് പേരിട്ട് വെറുതെ ഒരു യാത്ര നടത്തിയതു കൊണ്ട് കാര്യമില്ല. അതിനു നല്ലൊരു തയ്യാറെടുപ്പു കൂടി വേണം.

യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ എന്തിനാണ് പോകുന്നത് എന്ന ഒരു ചിന്ത രണ്ടുപേര്‍ക്കും വേണം. വെറുതെ ഒന്നു കറങ്ങുകയല്ല ഉദ്ദേശം എന്നത് മനസ്സില്‍ ഉണ്ടാകണം. പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്നതാണോയെന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. മനസ്സിന് കുളിര്‍മയേകുന്ന സ്ഥലമാകണം, കാലാവസ്ഥ അനുയോജ്യമായതായിരിക്കണം എന്നിങ്ങനെ എല്ലാം ചിന്തിക്കണം. പോകുന്ന സ്ഥലം ഉറപ്പിച്ചു കഴിഞ്ഞാല്‍ എത്ര ദിവത്തേയ്ക്കാണ് എന്നതാണ് അടുത്ത ഘട്ടം. ഹണിമൂണ്‍ യാത്രയെന്ന് പറഞ്ഞ് ദൂരസ്ഥലങ്ങളില്‍ തന്നെ പോകണമെന്നും ഇല്ല. രണ്ട് പേര്‍ മാത്രം സ്വസ്ഥമായി ഇരിക്കാനും സംസാരിക്കാനും ബന്ധുക്കളോ സൂഹൃത്തുക്കളോ ആരും ശല്യം ചെയ്യാന്‍ വരാത്ത ഒരു സ്ഥലമായിരിക്കണമെന്നേയുള്ളൂ. അങ്ങനെയാണെങ്കില്‍ മാത്രമെ പരസ്പരം സംസാരിക്കാനും സ്‌നേഹം പങ്കുവയ്ക്കാനും കഴിയുകയുള്ളൂ.

യാത്രയ്ക്ക് ഫോണ്‍ കരുതുന്നതില്‍ തെറ്റില്ല, കാരണം അത് ഇപ്പോള്‍ എല്ലാവര്‍ക്കും അത്യാവശ്യമായ ഒന്നാണ്. എന്നുകരുതി എപ്പോഴും ഫോണുമായി ഇരിക്കരുത്. നല്ല നിമിഷങ്ങള്‍ പകര്‍ത്താനും അത്യാവശ്യം വേണ്ടുന്നവരെ വിളിക്കാനും മാത്രമാകമണം ഫോണ്‍.
എവിടെയ്ക്കാണോ പോകാന്‍ ഉദ്ദേശിക്കുന്നത് ആ സ്ഥലത്തെ കുറിച്ച് നേരത്തെ തന്നെ ഒരു ധാരണയുണ്ടായിരിക്കണം. അവിടുത്തെ കാലാവസ്ഥ, ഭക്ഷണം, താമസ സൗകര്യം ഇതെല്ലാം ഉറപ്പുവരുത്തണം. താമസിക്കാന്‍ വേണ്ട ഹോട്ടലോ, വീടോ ഏതാണെങ്കിലും നേരത്തെ തന്നെ ബൂക്ക് ചെയ്യണം. പോകുന്ന സ്ഥലത്ത് സൗകര്യമില്ലായെന്ന തോന്നല്‍ ഉണ്ടായാല്‍ തന്നെ നിങ്ങളുടെ യാത്ര സന്തോഷകരമാകില്ല.

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോള്‍ തന്നെ എന്തൊക്കെ വേണം എന്നത് നോക്കി എടുക്കണം. രണ്ടു പേര്‍ക്ക് ഇഷ്ടപ്പെടുന്ന കളര്‍ ഡ്രസ്സുകള്‍ എടുത്തുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയിലത്തേയ്ക്ക് സെക്‌സിയായ ഡ്രസ്സകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള അവശ്യ മരുന്നുകളും ഗര്‍ഭനിരോധന ഗുളികയോ ഉറകളോ നിങ്ങള്‍ക്ക് ചേരുന്ന ലൂബ്രിക്കന്റ് ഏതെന്ന് മനസ്സിലാക്കി അതും വെയ്ക്കാം. വീട്ടില്‍ നിന്നും യാത്ര തുടങ്ങുന്നതുമുതല്‍ രണ്ടു പേരും മാത്രമാണ്. യാത്രയിലും നിങ്ങള്‍ക്ക് പര്‌സ്പരം സംസാരിക്കാനും രണ്ടും പേരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്ക്കാനും സാധിക്കും.

ഹണിമൂണ്‍ യാത്രയെന്നു പറയുമ്പോള്‍ ലൈംഗീകബന്ധം മാത്രമാണ് എന്ന് ചിലര്‍ക്കെങ്കിലും ഒരു തോന്നല്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെയല്ല. ഈ യാത്രയില്‍ ഇരുവരും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും, എന്താണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തത് എന്ന് മനസ്സിലാക്കിയിരിക്കണം. അത് സംസാരത്തിലൂടെ മാത്രമെ മനസ്സിലാക്കാനും കഴിയുകയുള്ളൂ. വിവാഹം ഉറപ്പിച്ചു കഴിയുമ്പോള്‍ തന്നെ ഇരുവര്‍ക്കും സംസാരിക്കാനും മനസ്സിലാക്കാനും ധാരാളം സമയം കിട്ടുമെങ്കിലും ഒരിക്കലും ഇരുവരും തുറന്നു സംസാരിക്കില്ല. കൂടുതലും അവരുടെ ഇഷ്ടങ്ങള്‍ മാത്രമായിരിക്കും സംസാരിക്കുക. എന്നാല്‍ ഹണിമൂണ്‍ യാത്രയില്‍ പരസ്പരം തുറന്നു പറയുന്നത് വളരെ നല്ലകാര്യമാണ്.

എന്നു കരുതി നിങ്ങളുടെ പൂര്‍വ്വ പ്രണയ ബന്ധങ്ങളും എനിക്ക് രണ്ട് കാമുകിമാരുണ്ടായിരുന്നു, എന്നോട് രണ്ട് പേര്‍ ഇഷ്ടമാണെന്നു പറഞ്ഞിരുന്നു എന്നൊക്കെയുള്ള സംസാരമല്ല. അങ്ങനെയുള്ള പൂര്‍വ്വകാല കഥകള്‍ അവരവര്‍ പാടെ മറന്നിട്ടുവേണം ഈ യാത്ര തുടങ്ങാന്‍. അല്ലായെങ്കില്‍ നിങ്ങളുടെ പൂര്‍വ്വ കാലം ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എപ്പോഴെങ്കിലും അതിന് പ്രതികരിച്ചെന്നുവരാം.

യാത്രയില്‍ നിങ്ങള്‍ സന്തോഷിക്കുന്ന കാര്യങ്ങള്‍ മാത്രമെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പാടുള്ളു. സെക്‌സ് എപ്പോള്‍ വേണമെന്ന് പരസ്പരം സംസാരിച്ച് തീരിമാനിക്കണം. രണ്ടു പേര്‍ക്കും താത്പര്യമുണ്ടെങ്കില്‍ മാത്രമെ അത് ആസ്വദിക്കാന്‍ കഴിയൂ. അത് എപ്പോള്‍ വേണമെങ്കിലും ആകാം. രാവിലെയോ, രാത്രിയിലോ, ഉച്ചയ്‌ക്കോ എപ്പോള്‍ വേണമെങ്കിലും ആകാം. എന്നിരുന്നാല്‍ കൂടി പരസ്പരം മനസ്സുണ്ടെങ്കില്‍ മാത്രമെ പാടുള്ളൂ. അല്ലെങ്കില്‍ അത് അരോചകമായി തോന്നും. ഇരുവരും മാത്രമായ അവസരമായതിനാല്‍ സംസാരിത്തിനിടയില്‍ സെക്‌സ് കടന്നുവരുന്നതുകൊണ്ട് കുഴപ്പമില്ല. സംസാരിച്ചും തൊട്ടും തലോടിയും ഉമ്മവയ്ച്ചും സെക്‌സിലേര്‍പ്പെടുന്നത് ഇരുവര്‍ക്കും ആസ്വദ്യകരമായിരിക്കും. അങ്ങനെയാകുമ്പോള്‍ ഇരുവരുടെയും മനസ്സ് അതിനു വേണ്ടി തയ്യാറാകും.

ഇതിനിടയില്‍ പര്‌സ്പരം കുറ്റപ്പെടുതലുകള്‍ ഒഴുവാക്കാം. ഹണിമൂണ്‍ വേളയില്‍ മാത്രമല്ല നിങ്ങളുടെ ജീവിതം മുഴുവനും സന്തോഷത്തോടെയായിരിക്കാന്‍ ഇത് ഉപകരിക്കും. കുറ്റങ്ങളും കുറവുകളും എല്ലാവര്‍ക്കും ഉണ്ടാകാം. അത് പരസ്പരം പറഞ്ഞ് മനസ്സിലാക്കി അത് പരിഹരിക്കാന്‍ ശ്രമിക്കുക. സംസാരിച്ചാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കുടുംബ ജീവിതത്തിലില്ല.

ഹണിമൂണ്‍ യാത്ര എപ്പോഴും അത് നിങ്ങളുടെ സ്വകാര്യമാണ്. അല്ലാതെ ഒരാഴ്ചയോ അല്ലെങ്കില്‍ പത്തു ദിവസമോയെക്കയാകും നിങ്ങളുടെ യാത്ര. ഈ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സംസാരിക്കാനും കുശലം ചോദിക്കാനും ചില വിരുദന്മാരും വിരുതത്തികളും ഉണ്ടാകും. അവിടെ പറയാനുള്ളതല്ല നിങ്ങളുടെ ഈ സന്തോഷ യാത്ര. അത് നിങ്ങളുടേതായ നിമിഷമാണ്, അത് ആരുമായും പങ്കുവയ്ക്കാനുള്ളതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends