ഷാജി പാപ്പാനെ നെട്ടോട്ടമോടിച്ച ആ യുവസുന്ദരി ഇവിടെയുണ്ട്...
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ്'. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥ പറഞ്ഞ ഈ ചിത്രത്തിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്.
ഷാജി പാപ്പനെ നെട്ടോട്ടം ഓടിച്ച ആടിനെ ആരും മറക്കില്ല. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ പ്രിയങ്കരിയായ പിങ്കി എന്ന ആട്ടിന്‍കുട്ടി. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും പിങ്കിയുണ്ട്. എന്നാൽ പിങ്കി പഴയ കുട്ടിയല്ല. അവൾ ഇന്ന് വളർന്ന് സുന്ദരിയായിരിക്കുന്നു. അതുമാത്രമല്ല അവൾ ഇന്ന് ആറുകുട്ടികളുടെ അമ്മയുംകൂടിയാണ്.
പിങ്കിയെ രണ്ടുവർഷത്തിനുശേഷം സംവിധായകന് നേരിട്ട് കണ്ടിരുന്നു. അവളോടൊപ്പം ഒരു സെൽഫി എടുക്കാനും മറന്നില്ല. അത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലാകുകയാണ്.
https://www.facebook.com/Malayalivartha