പ്ലാൻ പോലെ പോക്കറ്റില്‍ പണം വാരി നിറച്ചു !; നിമിഷങ്ങൾ കഴിഞ്ഞില്ല പണി വന്നത് കാറ്റായി; വൈറലായി വീഡിയോ
എല്ലാം പ്ലാൻ പോലെ നടന്നപ്പോൾ ആ കള്ളന്മാർ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാൽ പോക്കറ്റില്‍ വാരി നിറച്ച പണത്തിനു ഏതാനും മിനുട്ടുകൾ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളു. സംഭവം എന്താണെന്നല്ലേ ?...
ഇംഗ്ലണ്ടില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഡ്രോയ്സ്ഡെനിലെ രണ്ടുമോഷ്ടാക്കള്ക്കാണ് അക്കിടി പറ്റിയത്. ഇവിടെയുള്ള ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ മോഷ്ടാക്കള്‍ ജീവനക്കാരെ ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണം മുഴുവന്‍ കവര്‍ന്നു. സംഘത്തില്‍ ഒരാള്‍ നോട്ടുകള്‍ വാരിയെടുത്ത് പോക്കറ്റില്‍ കുത്തിനിറച്ചു.
ഇതിന്റെ സന്തോഷത്തില്‍ ഏജന്‍സിയില്‍ നിന്ന് പുറത്തുവന്നപ്പോഴാണ് കാറ്റ് വില്ലനായെത്തിയത്. പോക്കറ്റില്‍ കുത്തിനിറച്ച നോട്ടുമുഴുവന് കാറ്റ് പറത്തിക്കൊണ്ടുപോവുകയായിരുന്നു. ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നറിയാല്‍ ചുറ്റുപാടും നിരീക്ഷിച്ചു നടക്കുന്നതിനിടയില്‍ ഇക്കാര്യം ഇരുവരും അറിഞ്ഞില്ല.
കുറേയേറെ നോട്ടുകള്‍ പറന്നുപോയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതോടെ ബാക്കിയുള്ള പണം സുരക്ഷിതമാക്കാനായി ശ്രമം. പക്ഷേ, ഇതിനിടയില്‍ കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടു. ബാക്കിനോട്ടുകളും കാറ്റ് കവര്‍ന്നു. റോഡിലൂടെ പറന്നുനടന്ന നോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും പാഞ്ഞെെത്തിയ വാഹനങ്ങള്‍ അതെല്ലാം നിഷ്ഫലമാക്കി.
കഴിഞ്ഞമാസമാണ് ട്രാവല്‍ ഏജന്‍സിയില്‍ കൊള്ള നടന്നത്. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പൊതുജനങ്ങളുടെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha