കാഴ്ചക്കാര്‍ നോക്കിനില്‍ക്കേ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം വലിച്ചിഴച്ചു കൊണ്ടുപോയി
സ്വന്തമായി വന്യ ജീവിസങ്കേതം നടത്തുന്ന ആളിനെ കാഴ്ചക്കാര്‍ നോക്കി നില്‍ക്കെ ഒരു സിംഹം വലിച്ചിഴച്ചു കൊണ്ട് പോയി. ഞെട്ടിയ്ക്കുന്ന ഈ സംഭവം നടന്നത് സൗത്ത് ആഫിക്കയിലാണ്.
67 -കാരനായ മൈക്ക് ഹോഡ്ജ് എന്ന ബ്രിട്ടീഷുകാരനാണ് തന്റെ ഉടമസ്ഥതയിലുള്ള വന്യ ജീവി കേന്ദ്രത്തില്‍ വച്ച് സിംഹത്തിന്റെ പിടിയിലായത്. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കഴുത്തിനും താടിയെല്ലുകള്‍ക്കും പരിക്കേറ്റ അദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
ആശുപതി കിടക്കയില്‍ ചിരിച്ചു കൊണ്ട് കിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ മാറാകെലെ പ്രഡേറ്റര്‍ പാര്‍ക്ക് എന്ന വന്യ ജീവി കേന്ദ്രത്തിലെ സിംഹത്തിന്റെ കൂട്ടിലേക്ക് കയറാന്‍ ശ്രമിയ്ക്കുന്ന ഹൊഡ്ജിനെ സിംഹം കടിച്ചു വലിച്ചു കൊണ്ട് പോകുന്നതായാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.
രണ്ടുദിവസമായി വന്യജീവി കേന്ദ്രത്തിന്റെ പറമ്പില്‍ നിന്നും വല്ലാത്ത ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. അത് ആ കൂട്ടിലെ സിംഹങ്ങളില്‍ ഒന്നിനെ വല്ലാതെ അലോസരപ്പെടുത്തുന്നുമുണ്ടായിരുന്നു.അത്കൊണ്ട് അതെന്താണെന്ന് നോക്കാനായാണ് മൈക്ക് അദ്ദേഹത്തിന്റെ റേഞ്ചര്‍മാരില്‍ ഒരാളെയും കൂട്ടി കൂടിനുള്ളിലേയ്ക്കുള്ള ഗേറ്റിലൂടെ അവിടേയ്ക്കു പോയത്.
സിംഹവുമായി ഇടപെട്ടിട്ടുള്ള ആളാണ് അദ്ദേഹം.അവയെ പ്രകോപിപ്പിക്കാതിരിക്കുവാന് അദ്ദേഹത്തിനറിയാം. പാര്‍ക്കില്‍ ചുറ്റി നടക്കുന്നതിനിടെ ഒരു സിംഹം അയാള്‍ക്ക് നേരെ ഓടി വരുന്നതും അപ്പോള്‍ അദ്ദേഹം ഓടി കൂടിനകത്തേയ്ക്കു കയറാന്‍ തുടങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാതില്ക്കല് നിന്നും അദ്ദേഹത്തെ സിംഹം കടിച്ചു വലിച്ചു കൊണ്ട് പോകുന്നത് കണ്ട് അവിടെ നിന്നവര്‍ അലറിക്കരയുന്നുണ്ടായിരുന്നു.
ഒരു സ്ത്രീ വാവിട്ടു കരയുന്നതും ഒരു പുരുഷന് , എവിടുന്നെങ്കിലും ഒരു റൈഫിള്‍ സംഘടിപ്പിയ്ക്കാന്‍ പറയുന്നതും ഒക്കെ വിഡിയോയില്‍ കേള്‍ക്കാം. അല്പ സമയത്തിന് ശേഷം ഒരു വലിയ ശബ്ദം കേള്‍ക്കുന്നു. തുടര്‍ന്ന് സിംഹം അയാളെ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്.
ഹോഡ്ജും ഭാര്യ ക്രിസ്സിയും ചേര്‍ന്ന് 2010 -ലാണ് മാര്കേലെ പ്രേഡേറ്റര് പാര്‍ക്ക് സ്ഥാപിച്ചത്. ഇവര്‍ 1999-ലാണ് യൂ കെയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. പിന്നീട് തബസിമ്പിയില് നിന്നും 30 കിമി ദൂരെയായി 2003 -ലാണ് സിംഹങ്ങള്ക്കായുള്ള ഒരു സംരക്ഷണകേന്ദ്രം സ്ഥാപിച്ചത്. ചില വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് ലിംപോപ്പോ പ്രവിശ്യയില്‍ ഈ പാര്‍ക് സ്ഥാപിച്ചത്. ഇവിടെ ഇപ്പോള്‍ വെള്ള സിംഹങ്ങളും പുള്ളിപ്പുലികളും, രണ്ടു ബംഗാള്‍ കടുവകളും ഉള്‍പ്പെടെ ഒരു ഡസനോളം സിംഹങ്ങള്‍ ഉണ്ട്.
https://www.facebook.com/Malayalivartha