ആറാട്ട് ഘോഷയാത്രയ്ക്കിടെ ആനയിടയുകയും തല്‍ഫലമായി ദേവന്റെ തിടമ്പ് താഴെവീഴുകയും ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നു
ശബരിമല: ശബരിമല തിരു. സന്നിധിയില്‍ 2018 മെയ് 17 മുതല്‍ 19 വരെ ജ്യോതിഷ പണ്ഡിതന് ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മ പ്രധാന ദൈവജ്ഞനായി അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നു. ആറാട്ട് ഘോഷയാത്രയ്ക്കിടെ ആനയിടയുകയും തല്‍ഫലമായി ദേവന്റെ തിടമ്പ് താഴെവീഴുകയും ചെയ്ത സാഹചര്യത്തിലാണ് ദേവപ്രശ്നം അനിവാര്യമായിത്തീര്‍ന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ രാഘവന്, കെ.പി. ശങ്കരദാസ് എന്നിങ്ങനെയുള്ള പ്രമുഖരുമായി ആലോചിച്ചാണ് ജ്യോതിഷ പണ്ഡിതന്മാരെ നിശ്ചയിച്ചത്.
ദേവപ്രശ്നം ആരംഭിക്കുന്ന ദിവസം (മെയ് 17) ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം ഗണപതിഹോമം നടക്കുന്ന മണ്ഡപത്തില്‍ രാശിപൂജ നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന രാശിപൂജയില്‍ ദേവപ്രശ്നത്തില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ തന്ത്രിമുഖ്യന്‍ കണ്ഠരര് രാജീവരും പങ്കെടുക്കും. രാശിവച്ചശേഷം അതില്‍ കാണുന്ന പ്രാഥമിക ഫലങ്ങള്‍ പറയുകയും അതിനെത്തുടര്‍ന്ന് ദേവസ്വം പ്രതേ്യക സജ്ജമാക്കിയിട്ടുള്ള സ്ഥാനത്തേയ്ക്ക് മാറി കൂടുതല്‍ വിചിന്തനം നടത്തുകയും ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha