ഈ കേക്കിന്റെ അടിസ്ഥാന വില അരലക്ഷത്തിന് മുകളിൽ; തരംഗമായി മാറുന്ന അപൂർവ്വ കേക്കിന്റെ പിന്നിലെ കഥയിങ്ങനെ...
പല നിറത്തിലും രീതിയിലുമുള്ള ഒട്ടനവധി കേക്കുകൾ നാം ദിവസേന കാണാറുണ്ട്. അതുപോലെ തന്നെ പുതുപുത്തനും മാര്ദവമേറിയതുമായ കേക്കാണ് എല്ലായിപ്പോഴും ഉപയോഗിക്കാറുള്ളതും. എന്നാൽ ഇംഗ്ലണ്ടിൽ 36 വർഷം പഴക്കമുള്ള ഒരു കേക്കിനാണ് ഇപ്പോൾ തിരക്ക്.
ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും വിവാഹസുദിനത്തില്‍ നല്കിയ കേക്കാണ് ലേലത്തിന് വച്ചിരിക്കുന്നത്. 1981 ലായിരുന്നു ഡയാന-ചാള്‍സ് രാജകീയ വിവാഹം. സിഡി ബക്കിംഹാം പാലസ്, ജൂലായ് 1981 എന്ന് ലേബല്‍ ചെയ്ത കേക്കിന് 800 യുഎസ് ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 54000) ആണ് വിലയിട്ടിരിക്കുന്നത്.
റോയല്‍ നേവല്‍ കുക്കിംഗ് സ്കൂളിലെ ഡേവിഡ് അവേറിയാണ് രാജകീയ വിവാഹത്തിനായ് കേക്കൊരുക്കിയത്. ദമ്പതികള്‍ക്ക് രാജകുടുംബത്തില്‍ നിന്നുള്ള ആശംസാകാര്‍ഡും കേക്കിനൊപ്പം ലേലത്തിനുണ്ട്. അതേസമയം ഡയാന രാജകുമാരിയുടെ ആഡംബര ബാഗും ലേലത്തിനുണ്ട്. 12000 യു.എസ്. ഡോളറാണ് പ്രതീക്ഷിക്കുന്ന വില. അതായത് നമ്മുടെ എട്ടു ലക്ഷം രൂപ.
https://www.facebook.com/Malayalivartha