പെട്ടെന്ന് പ്രവര്‍ത്തനം നിലച്ച റോളര്‍ കോസ്റ്ററില്‍ കുടുങ്ങിയ യാത്രക്കാര്‍ അന്തരീക്ഷത്തില്‍ തലകീഴായി തൂങ്ങി കിടന്നത് രണ്ടു മണിക്കൂര്‍!
യന്ത്ര തകരാറിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പ്രവര്‍ത്തനരഹിതമായ റോളര്‍ കോസ്റ്ററില്‍ രണ്ടു മണിക്കൂറോളം സഞ്ചാരികള്‍ തലകീഴായി കിടക്കേണ്ടി വന്നു.
അറുപത്തിനാല് സഞ്ചാരികളാണ് ഇത്തരത്തില്‍ മരണത്തിനും ജീവിതത്തിനുമിടയിലുള്ള അവസ്ഥയില്‍ പെട്ടത്. ജപ്പാനിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോസിലാണ് ഒരു നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ദീര്‍ഘസമയത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി ഇറക്കാനായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സഞ്ചാരികള്‍ തലകീഴായി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഹെലികോപ്റ്ററില്‍ നിന്നുമാണ്.
https://www.facebook.com/Malayalivartha