Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പതിനാറാം വയസിൽ വീട്ടിൽ ജോലിക്ക് വന്ന സ്ത്രീയോട് മോശമായി പെരുമാറി; പാരലല്‍ കോളേജിലെ പെൺകുട്ടിയെ കയറിപ്പിടിച്ചപ്പോൾ പതിനെട്ട് വയസ്: പിന്നീടങ്ങോട്ട് പെണ്ണുങ്ങൾക്ക് തനിച്ച് നടക്കാനാകാത്ത അവസ്ഥ... ഒടുവിൽ അയാള്‍ക്ക് ഒരു മകളുണ്ടായപ്പോള്‍ സംഭവിച്ചത്... വൈറലായി അനുഭവക്കുറിപ്പ്

05 MAY 2018 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പെണ്ണെന്നു കേട്ടാല്‍ അവനു ഹരമായിരുന്നു. വീട്ടില്‍ പുറം ജോലിക്ക് വന്ന സ്ത്രീയോട് മോശമായി പെരുമാറിയതിന് വാപ്പയുടെ കയ്യുടെ ചൂടറിഞ്ഞ സമയത്തു അവനു വയസ്സ് പതിനാറ്. പാരലല്‍ കോളേജില്‍ ആയിരുന്ന സമയത്തു ഏതൊ പെണ്ണിനോടു മോശമായി പെരുമാറി എന്നും പറഞ്ഞു ക്ലാസ്സീന്നു പുറത്താക്കുന്ന സമയത്തു വയസ്സു പതിനെട്ടു ആവുന്നെ ഉണ്ടാരുന്നുള്ളൂ പിന്നീടങ്ങോട്ടു അവന്‍ കൂടുതല്‍ മോശമായി വരികയാരുന്നു. തിരക്കുള്ള ബസ് ബസ്‌റ്റോപ്പുകള്‍ ..എന്നു വേണ്ട ഇടവഴികളില്‍ കൂടി വരെ പെണ്ണുങ്ങള്‍ക്ക് തനിച്ചു നടക്കാന്‍ വയ്യാത്ത അവസ്ഥയായി .. മാനാഭിമാനം ഓര്‍ത്തു പലരും പുറത്തു പറയാത്തത് അവനു കൂടുതല്‍ വളമായെന്നു പറയാം.

ഒരൊറ്റ മോനുള്ളത് ഇങ്ങനെ വഴിപിഴച്ചു പോയതു കണ്ടു നിസ്‌കാരപ്പായെന്നു കണ്ണീരൊഴുക്കി പടച്ചോനോട് പ്രാര്‍ഥിക്കാന്‍ മാത്രമെ അവന്റെ ഉമ്മാക്കു കഴിയുമാരുന്നുള്ളൂ .. നാട്ടുകാരുടേം കുടുംബക്കാരുടെം മുഖത്തു നോക്കാന്‍ വയ്യാതെ വാപ്പ എങ്ങും പോവാതെ വീട്ടിലിരിപ്പായി. ആയിടക്കാണ് ആരോ പറഞ്ഞതു അവനെ ഒരു പെണ്ണു കെട്ടിച്ചു നോക്കാം …ചിലപ്പൊ നന്നാവാന്‍ വഴിയുണ്ടെന്നു… പെണ്ണു കെട്ടി പലരും രക്ഷപ്പെട്ട കഥയും അയാള്‍ വിശദീകരിച്ചു പറയുകയും ചെയ്തു.

അങ്ങിനെ ആ വഴിക്കായി ആലോചന. കയ്യിലിരിപ്പു വെച്ചു കൊള്ളാവുന്ന വീട്ടീന്നു ആരും പെണ്ണു കൊടുക്കൂല്ലാന്നുള്ളത് കൊണ്ടു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കണ്ടെത്തി അവരാ ചടങ്ങ് നടത്തി .. പക്ഷേ വിവാഹ ശേഷവും അവന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലന്നുള്ളത് എല്ലാവരെയും ഒരുപോലെ സങ്കടപ്പെടുത്തി. അതിനിടയിലെപ്പോഴോ അവന്റെ ഭാര്യ ഗര്‍ഭിണിയായി.

വീട്ടിലൊരു പേരക്കുട്ടി വരുന്നതിന്റെ സന്തോഷത്തിലായി ഉമ്മയും വാപ്പയും … അവന്‍ അതൊന്നും കണ്ടതായി തന്നെ ഭാവിച്ചില്ല.. പ്രസവ ദിവസം അടുത്തു വന്നു… സ്വന്തം മകന്റെ സ്വഭാവ ദൂഷ്യം സമ്മാനിച്ച അനുഭവങ്ങള്‍ കൊണ്ടാവണം മകന് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞു ആവണെന്നു ആ ഉമ്മയും വാപ്പയും മനസ്സുരുകി പ്രാര്‍ഥിച്ചു പോയതു. അവരുടെയാ പ്രാര്ത്ഥന പടച്ചോന്‍ കേട്ടു.. പക്ഷേ കുഞ്ഞിനെ അവര്‍ക്കു നല്‍കി അവള്‍ എന്നെന്നേക്കുമായി ഈ ലോകത്തോടു വിട പറഞ്ഞു.. ഇനിയൊരു പരീക്ഷണം കൂടി സഹിക്കണ്ടാന്നു കരുതി ദൈവം ആ പാവത്തിനെ നേരത്തെ വിളിച്ചതാവണം . അവളെ സ്‌നേഹിക്കാനും സംരക്ഷിക്കാനും കഴിയാതെ പോയതിന്റെ കുറ്റബോധം കൊണ്ടാവണം അയാള്‍ ആകെ മാറിയതു. പിന്നീടങ്ങോട്ടു അയാളുടെ ജീവിതം മകള്‍ക്ക് വേണ്ടി മാത്രം ആയി മാറുകയാരുന്നു …

അവളുടെ ഒരോ വളര്‍ച്ചയും അയാള്‍ നോക്കിക്കാണുകയായിരുന്നു .. അവള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണു കൂടെ പഠിക്കുന്ന ഏതൊ ചെറുക്കന്‍ അവളോടെന്തോ മോശമായി പെരുമാറിയെന്നും പറഞ്ഞു അയാള്‍ സ്‌കൂളില്‍ ചെന്നു ബഹളമുണ്ടാക്കിയത്… അന്നത്തെ ആ സംഭവത്തോടെ അയാള്‍ക്ക് മകളെ ഓര്‍ത്തുള്ള ആധി കൂടിക്കൂടി വന്നു… ക്ലാസ് ടൈം കഴിഞ്ഞു അവളെത്തുന്നത് അല്‍പം താമസിച്ചാല്‍ അയാള്‍ നെഞ്ച് തടവിക്കൊണ്ട് മുറ്റത്തൂടെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുന്നതു പതിവു കാഴ്ചയായി… ആയ കാലത്തു പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നു പലരും അടക്കം പറഞ്ഞു… അങ്ങിനൊരു ദിവസം പതിവു സമയം കഴിഞ്ഞും അവളെത്തിയില്ല … എന്തു ചെയ്യണം എന്നറിയാതെ അയാള്‍ പരക്കം പാഞ്ഞു…

നിങ്ങള്‍ ബേജാര്‍ ആവാണ്ടിരിക്ക്… അവളിങ്ങു വന്നോളും … പലരും ആശ്വസിപ്പിച്ചു വെങ്കിലും അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അയാള്‍ .. മനസ്സിലൂടെ ഒരായിരം ചിന്തകള് കടന്നു പോയി… ഇടവഴികളില്‍ യാത്രാ വേളകളില്‍ ഒക്കെയും ഭയപ്പാടോടെ അയാളെ നോക്കിയിരുന്ന കണ്ണുകള്‍ അയാളുടെ മുന്നില് തെളിഞ്ഞു വന്നു. ചെയ്തു പോയ തെറ്റുകളുടെ ശിക്ഷ മകളുടെ രൂപത്തിലാണ് ദൈവം നല്‍കിയതെന്ന തോന്നലാവണം ആ കണ്ണുകള്‍ പശ്ചാത്താപ ഭാരത്താല്‍ നിറഞ്ഞൊഴുകി … അയാള്‍ തിരിച്ചറിയുകയായിരുന്നു പെണ്മക്കളുള്ള അച്ചനമ്മമാരുടെ വേദന … പുറത്തൊരു വണ്ടി വന്നു നിര്‍ത്തുന്ന ശബ്ദം കേട്ടയാള്‍ ഓടി ചെന്നു നോക്കി … മകളെ കൈപിടിച്ചു വണ്ടിയില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നു രണ്ടു ചെറുപ്പക്കാര്‍.

‘അവരിലൊരാള്‍ അയാളുടെ അടുത്തേക്കു വന്നു.റോഡരികില്‍ ബോധമില്ലാതെ കിടക്കുന്നതു കണ്ടു ഞങ്ങള്‍ അപ്പൊ തന്നെ ആശുപത്രിയില്‍ എത്തിച്ചതാണ്… ബോധം വീണപ്പോഴാണ് ഇവളോട് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയതു… കുഴപ്പമൊന്നുമില്ല അരമണിക്കൂര്‍ റെസ്റ്റ് എടുത്തു വീട്ടിലേക്കു പോവാന്നു ഡോക്ടര്‍ പറഞ്ഞപ്പൊ അവളെ തനിച്ചു വിടാന്‍ തോന്നിയില്ല .. സുരക്ഷിതമായി ഇവളെ വീട്ടിലെത്തിക്കുക എന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കില്‍ പിന്നെ ആണാന്നു പറഞ്ഞിട്ടെന്തു കാര്യം അല്ലെ ഇക്കാ ..

അയാളൊന്നും മിണ്ടിയില്ല . … അപമാന ഭാരത്താല്‍ ആ മുഖം കുനിഞ്ഞു പോവുന്നുണ്ടായിരുന്നു. മകളെ ചേര്‍ത്തു പിടിച്ചു സന്തോഷാധിക്യം കൊണ്ടു വിതുംബുമ്പോഴും ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. അതെ ആണു ആണായി മാറുന്നതും തലയുയര്‍ത്തി നടക്കാന്‍ കഴിയുന്നതും പെണ്ണിന്റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന സമൂഹത്തില്‍ മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends