സ്വന്തം മക്കളെ തിരിച്ചറിയണമെങ്കില്‍ നെയില്‍ പോളീഷ് ഇടണം
സ്വന്തം മക്കളെ തിരിച്ചറിയണമെങ്കില്‍ അവരുടെ കാലിലെ നെയില്പോളീഷന്റെ നിറം നോക്കേണ്ട ഗതികേടിലാണ് ഒരച്ഛനും അമ്മയും. സൗത്ത് വേല്‍സിലെ പോണ്ടിപൂളില് കരണ്‍-ഇയാന്‍ ദമ്പതികള്‍ക്ക് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നുകുട്ടികളും അടിമുടി ഒരുപോലെ. തിരിച്ചറിയാന്‍ ഒരു മറുകുപോലുമില്ല. അവര്‍ വളര്‍ന്നു വരുന്തോറും സാമ്യം കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല. പെണ്‍കുട്ടികളാണെങ്കിലും കുസൃതിക്കുടുക്കകളാണ് മൂന്നു പേരും.
ഓരാള്ക്കു പാലു കൊടുത്ത് അമ്മ മാറ്റി കിടത്തുമ്പോഴേക്കും മറ്റ് രണ്ടു പേരും കൂടി ഒരുമിച്ചെത്തും. അമ്മ ആകെ കണ്‍ഫ്യൂഷനിലാകും. ഒരാള്‍ക്ക് ഇഷ്ടമുള്ള ആഹാരമല്ല മറ്റുരണ്ടു പേര്‍ക്ക്. ഇങ്ങനെ പോകുന്നു കുസൃതികള്‍ ഇങ്ങനെ ഇവരെ കൊണ്ട് വട്ടം ചുറ്റിയപ്പോഴാണ് അമ്മയ്ക്കു ഒരു ബുദ്ധി തോന്നിയത്. ഇവരെ തിരിച്ചറിയാന്‍ പല നിറത്തിലുള്ള നെയില്‍ പോളീഷ് കാലിലെ തള്ളവിരലിലെ നഖങ്ങളിലിട്ടു കൊടുക്കാമെന്ന്.
സംഗതി എളുപ്പമായി. ഇപ്പോള്‍ ആഹാരം കൊടുക്കാനും കുളിപ്പിക്കാനുമൊക്കെ പണ്ടെത്തെക്കാള്‍ സമയം കുറച്ചു മതി. എല്ലാപേരും ചോദിക്കുന്നുണ്ട് എന്തിനാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴേ നെയില്‍ പോളീഷ് ഇടുന്നതെന്ന്.. എന്നാല്‍ അവര്‍ക്ക് കൊടുക്കാന്‍ വ്യക്തമായ മറുപടിയാണ് ഈ അച്ഛനും അമ്മയ്ക്കുമുള്ളത്. ഇതൊരു ഫാഷന്‍ വേണ്ടിയുള്ളതല്ല വീട്ടിലെ കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള വിദ്യയാണെന്നു മാത്രം.
ഫിയോണ്, മാഡിസണ്‍, പൈജ് എന്നിങ്ങനെയാണ് കുരുന്നുകളുടെ പേരുകള്‍. പേരുകള്ക്കനുസരിച്ചാമ് നെയില്പോളീഷിന്റെ നിറവും. ഫിയോണിന്റെ കാലില്‍ മജന്തയോടു സാമ്യമുള്ള ഫുക്സിയ നിറവും. മാഡിസണിന്റെ കാലില്‍ മിന്റ് ഗ്രീന്‍, പൈജിന് പര്പ്പിളുമാണിടുന്നത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു ചേച്ചി കൂടിയുണ്ട്. ഫയി എന്ന ഈ ചേച്ചിയാണ് നെയില്പോളീഷിട്ട് ഈ കുസൃതിക്കുടുക്കകളെ മിടുക്കികളാക്കി മാറ്റുന്നത്.
https://www.facebook.com/Malayalivartha