Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ബൗണ്ടറിയെണ്ണുന്ന പരിപാടി: വിവാദ നിയമം ഇനി മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കില്ലെന്ന് ഐ സി സി

15 OCTOBER 2019 03:39 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ വിവാദ നിയമം ഒടുവില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പിന്‍വലിച്ചു. മത്സരത്തിലും പിന്നീട് സൂപ്പര്‍ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാല്‍, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് ഐസിസി പിന്‍വലിച്ചത്. ഇനിയിപ്പോള്‍ ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടരാനാണ് തീരുമാനം.

ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ന്യൂസീലന്‍ഡിന്റെ തോല്‍വിയിലേക്കു നയിച്ചത് ഈ വിവാദ നിയമമായിരുന്നു. ബൗണ്ടറികളുടെ എണ്ണമെടുത്ത് ലോകകപ്പ് ജേതാക്കളെ നിശ്ചയിച്ച രീതിക്കെതിരെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. ബൗണ്ടറി നിയമം പിന്‍വലിച്ചതിനു പിന്നാലെ രൂക്ഷ പരിഹാസവുമായി ആ നിയമത്തിന്റെ 'ഇരകളായ' ന്യൂസീലന്‍ഡ് താരങ്ങള്‍ രംഗത്തെത്തി. ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ജിമ്മി നീഷം, മുന്‍ താരം ക്രെയ്ഗ് മക്മില്ലന്‍ തുടങ്ങിയവരാണ് വിമര്‍ശനവുമായി എത്തിയത്.

'അടുത്ത അജന്‍ഡ: ടൈറ്റാനിക്കില്‍ ഐസ് മലകള്‍ കണ്ടെത്താനുള്ള ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് കൂടുതല്‍ മികച്ച ബൈനോക്കുലറുകള്‍' - ന്യൂസീലന്‍ഡിന്റെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ജിമ്മി നീഷം കുറിച്ചത് ഇങ്ങനെയാണ്. നിയമം പിന്‍വലിച്ച വാര്‍ത്ത പങ്കുവച്ചാണ് ട്വിറ്ററിലൂടെ നീഷത്തിന്റെ രൂക്ഷ പരിഹാസം. ന്യൂസീലന്‍ഡ് മുന്‍ താരം ക്രെയ്ഗ് മക്മില്ലനും വിമര്‍ശനവുമായെത്തി. 'അല്‍പം വൈകിപ്പോയി, ഐസിസി' എന്നായിരുന്നു മക്മില്ലന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ജൂലൈ 14-ന് വിഖ്യാതമായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിലാണ് വിവാദ നിയമത്തിലൂടെ ജേതാക്കളെ നിശ്ചയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 242 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ ഇംഗ്ലണ്ട് തകര്‍ന്നെങ്കിലും ബെന്‍ സ്റ്റോക്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ അവരും 242 റണ്‍സെടുത്തു.

ഇതോടെ, വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കുകയായിരുന്നു. നിയമമനുസരിച്ച് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നേടിയത് 15 റണ്‍സ്. ന്യൂസീലന്‍ഡിന്റെ മറുപടിയും 15 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് വിജയികളെ കണ്ടെത്താന്‍ ബൗണ്ടറിയെണ്ണിയത്. ഇതനുസരിച്ച് മത്സരത്തിലാകെ 22 ബൗണ്ടറി (ഫോറും സിക്‌സും ഉള്‍പ്പെടെ) നേടിയ ഇംഗ്ലണ്ട് വിജയികളായി. ന്യൂസീലന്‍ഡ് മത്സരത്തിലാകെ നേടിയത് 17 ബൗണ്ടറികള്‍ മാത്രം. ഇതോടെ, ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പും കിട്ടി.

എന്നാല്‍, കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയ വിവാദ നിയമത്തിന് വിജയികളായ ഇംഗ്ലണ്ടില്‍നിന്നു പോലും പിന്തുണ ലഭിച്ചില്ല. മുന്‍ താരങ്ങളും ക്രിക്കറ്റ് കമന്റേറ്റര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായെത്തി. ഇതോടെയാണ് നിയമം പുനഃപരിശോധിക്കാന്‍ ഐസിസി തീരുമാനിച്ചത്. ഇതനുസരിച്ച് വിവാദ നിയമം ഇനി മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (11 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (41 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (49 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends