കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അവസാനിപ്പിച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അവസാനിപ്പിച്ചു. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. രണ്ടാം മത്സരം ഞായറാഴ്ച സിഡ്‌നിയിലാണ് നടക്കേണ്ടിയിരുന്നത്.
എന്നാല്‍ ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷം രാജ്യത്തെത്തുന്ന എല്ലാവരും 14 ദിവസത്തെ ഐസലേഷില്‍ പ്രവേശിക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആണ്‍ഡേണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ന്യൂസിലന്‍ഡ് ടീം പര്യടനം അവസാനിപ്പിച്ചത്.
പര്യടനത്തില്‍ മൂന്ന് ഏകദിനവും മൂന്ന് ട്വിന്റി 20 മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.
"
https://www.facebook.com/Malayalivartha