കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 237.5 ദശലക്ഷം; ലോകത്തില്‍ ഏറ്റവും അധികം ആരാധകരുടെ ഇഷ്ടതാരം വിരാട് കോഹ്ലി; സച്ചിനൊപ്പം വളരുന്ന വിരാടിന്റെ വീരചരിത്രം

ഫുഡ്‌ബോളിനെ അപേക്ഷിച്ച് ക്രിക്കറ്റിന് ആരാധകര്‍ കുറവാണ്. എന്നാലും ക്രിക്കറ്റ് തന്നെയാണ് ഫുഡ്‌ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീയമായ കായിക മത്സരം. അതുകൊണ്ടു തന്നെ ആരാധകരുടെ എണ്ണം അത്ര കുറവവല്ല. എന്നാല്‍ ലോകത്തിലെ ഈ ക്രിക്കറ്റ് ആരാധകരില്‍ നല്ലൊരു ശതമാനും ഇപ്പോള്‍ വിരാട് കോഹ്ലിയുടെ ഫാനാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചു വരുന്ന താരമാണ് വിരാട് കോഹ്‌ലി. സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിയ്ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 237.5 ദശലക്ഷമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഇരട്ടി.
ഇത് ശരിവയ്ക്കുകയാണ് അടുത്തിടെ നടന്ന മറ്റൊരു പഠനം. 2020 ജനുവരി മുതല്‍ വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ 16.2 ലക്ഷം തവണയാണ് 'വിരാട് കോഹ്‌ലി' എന്ന പേര് ഇന്റര്‍നെറ്റില്‍ തിരയപ്പെട്ടത്. 'മെന്‍ ഇന്‍ ബ്ലൂ' എന്ന് 2.4 ലക്ഷം തവണയും തിരയപ്പെട്ടു. പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ എംഎസ് ധോണിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രോഹിത് ശര്‍മ 9.7 ലക്ഷം തവണയും എംഎസ് ധോണി 9.4 തവണയും തിരയപ്പെട്ടപ്പോള്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഉള്‍പ്പെട്ടു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിനെ ആളുകള്‍ തിരഞ്ഞത് 5.4 ലക്ഷം തവണയാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അന്വേഷിച്ച് വെബ് ലോകത്ത് 6.7 ലക്ഷം തവണ ആളുകള്‍ എത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ 3.4 ലക്ഷം തവണ തിരയപ്പെട്ടു. പന്ത്രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വനിതാ താരം സ്മൃതി മന്ദാനയാണ്. ആദ്യ 20ല്‍ ഇടം പിടിച്ചത് രണ്ട് വനിതാ താരങ്ങള്‍ മാത്രമാണ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസി പെരി 20ാം സ്ഥാനത്താണ്. ടീമുകളില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമാണ്.
താരാരാധനയില്‍ എന്നും മുന്നിലാണ് ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടുത്തോളം. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ ദൈവമായും കാണുന്ന ആരാധക കൂട്ടായ്മ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാലും ഇത് കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതിയാണെന്നും മനസിലാക്കാം. സുനില്‍ ഗവാസ്‌കര്‍ മുതല്‍ കപില്‍ ദേവ് വരെ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ എംഎസ് ധോണി വരെ. ക്യാമറകണ്ണുകളും ആരാധകരും എപ്പോഴും പിന്തുടരുന്ന താരങ്ങള്‍. നിലവിലെ നായകന്‍ വിരാട് കോഹ്‌ലിയും ഈ പട്ടികയില്‍ മുന്നിലേക്ക് എത്തുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha