Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഐ പി എല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 44 റണ്‍സിന്റെ തോല്‍വി

26 SEPTEMBER 2020 05:39 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ കിങ്‌സിന് സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 44 റണ്‍സിന്റെ തോല്‍വി. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഡല്‍ഹി തങ്ങളുടെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ പഞ്ചാബിനെതിരെ വിജയിച്ചിരുന്നു.

വെള്ളിയാഴ്ച, 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്‌സ് 131 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 176, ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 131.

ടോസ് ലഭിച്ച ചെന്നൈ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നിശ്ചിത 20 ഓവറില്‍ ഡല്‍ഹി 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും (43 പന്തില്‍ 64) ശിഖര്‍ ധവാനും (27 പന്തില്‍ 35) ചേര്‍ന്ന് 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

പീയുഷ് ചൗളയാണ് 11 -ാം ഓവറിന്റെ നാലാം പന്തില്‍ ശിഖര്‍ ധവാനെ വിക്കറ്റിനു മുന്നില്‍ കുടുക്കി കൂട്ടുകെട്ട് പൊളിച്ചത്. തന്റെ അടുത്ത ഓവറില്‍ പൃഥ്വി ഷായെയും ചൗള പുറത്താക്കി. ചൗളയുടെ ഫ്‌ലാറ്റര്‍ ഡെലിവറി, ഇറങ്ങി കളിക്കാന്‍ ശ്രമിച്ച ഷായെ വിക്കറ്റ് കീപ്പര്‍ ധോണി ഉജ്വല സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. അപ്പോള്‍ ഡല്‍ഹിയുടെ സ്‌കോര്‍ 103/2. പിന്നീട് ഋഷഭ് പന്ത് ( 25 പന്തില്‍ പുറത്താകെ 37), നായകന്‍ ശ്രേയസ് അയ്യര്‍ ( 22 പന്തില്‍ 26) എന്നിവര്‍ ഡല്‍ഹി ഇന്നിങ്‌സിനെ തോളിലേറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ സാം കറന്‍ അയ്യരെ ധോണിയുടെ കൈകകളില്‍ എത്തിച്ചു. മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നു പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു.

ചെന്നൈ നിരയില്‍ ഓപ്പണര്‍മാരായ മുരളി വിജയ് (15 റണ്‍സില്‍ 10), ഷെയ്ന്‍ വാട്‌സന്‍ (16 പന്തില്‍ 14) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. അഞ്ചാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ വാട്‌സനെ ഹെറ്റ്മയറിന്റെ കൈകളില്‍ എത്തിച്ചു. ഫാഫ് ഡുപ്ലെസി (35 പന്തില്‍ 43) മാത്രമാണ് പൊരുതിയത്. ആറാം ഓവറില്‍ മുരളി വിജയിയെ ആന്റിച്ച് നോര്‍ജെ പുറത്താക്കുകയായിരുന്നു.

ഋതുരാജ് ഗെയ്ക്ക്വാദിന് തന്റെ രണ്ടാമത്തെ അവസരവും മുതലാക്കാനായില്ല. 10-ാം ഓവറില്‍ കീപ്പര്‍ ഋഷഭ് പന്തിന്റെ ത്രോയില്‍ അക്‌സര്‍ പട്ടേല്‍ അരങ്ങേറ്റ മല്‍സരത്തില്‍ നിറം മങ്ങിയ ഗെയ്ക്ക്വാദിനെ റണ്ണൗട്ട് ആക്കുകയായിരുന്നു. പിന്നീട് എത്തിയ, കേദാര്‍ യാദവ് (21 പന്തില്‍ 26), എം.എസ്.ധോണി ( 12 പന്തില്‍ 15), രവീന്ദ്ര ജഡേജ (9 പന്തില്‍ 12) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടു പന്തില്‍ ഒരു റണ്‍സെടുത്ത് സാം കറന്‍ പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (53 minutes ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (1 hour ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (1 hour ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (1 hour ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (3 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (3 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (6 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (7 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (7 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (9 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (9 hours ago)

Malayali Vartha Recommends