Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചാം തോല്‍വി, ഹൈദരാബാദിന് 69 റണ്‍സിന്റെ വിജയം

09 OCTOBER 2020 07:34 AM IST
മലയാളി വാര്‍ത്ത

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് ജോണി ബെയര്‍‌സ്റ്റോയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തില്‍ പഞ്ചാബിനെതിരെ നേടിയത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ്. അര്‍ധസെഞ്ചുറിയുമായി ജോണി ബെയര്‍‌സ്റ്റോയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തിളങ്ങി. 55 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ നേടിയത് 97 റണ്‍സ്. ആറ് സിക്‌സും ഏഴു ഫോറുകളുമാണ് താരം പഞ്ചാബിനെതിരെ അടിച്ചുപറത്തിയത്. വാര്‍ണര്‍ 40 പന്തില്‍നിന്ന് 52 റണ്‍സെടുത്തു.

തുടക്കം മുതല്‍ തന്നെ ഹൈദരബാദ് ബാറ്റിങ് ആക്രമണത്തിന്റെ ചുമതല ജോണി ബെയര്‍‌സ്റ്റോയ്ക്കായിരുന്നു. തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പായിച്ച ബെയര്‍‌സ്റ്റോ 28 പന്തുകളില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഡേവിഡ് വാര്‍ണറും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 പന്തുകളില്‍നിന്ന് വാര്‍ണര്‍ അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്യാച്ചെടുത്ത് വാര്‍ണര്‍ പുറത്തായി.

യുവതാരം രവി ബിഷ്‌ണോയി ബെയര്‍‌സ്റ്റോയെ സെഞ്ചുറിക്കു തൊട്ടുമുന്‍പ് 97 റണ്‍സെടുത്തു നില്‍ക്കെ എല്‍ബിയില്‍ കുരുക്കി തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. ഓപ്പണിങ് കൂട്ടുകെട്ട് വീണതിന് പിന്നാലെ ഹൈദരാബാദ് താരങ്ങള്‍ ഓരോരുത്തരായി മടങ്ങി. രണ്ട് പന്തുകള്‍ നേരിട്ട മനീഷ് പാണ്ഡെ ഒരു റണ്‍സ് മാത്രമെടുത്തു പുറത്തായി. അര്‍ഷ്ദീപ് സിങിന്റെ റിട്ടേണ്‍ ക്യാച്ചിലാണ് പാണ്ഡെ പുറത്തായത്. 160 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് 161 -ല്‍ രണ്ടും മൂന്നും വിക്കറ്റുകള്‍ നഷ്ടമായി. ഹൈദരാബാദ് സ്‌കോര്‍ 173-ല്‍ നില്‍ക്കെ അവരുടെ നാലാം വിക്കറ്റും വീണു.

അബ്ദുല്‍ സമദിന്റെയും വിക്കറ്റ് സ്വന്തമാക്കിയത് രവി ബിഷ്‌ണോയിയാണ്. പ്രിയം ഗാര്‍ഗ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആറ് പന്തില്‍ 12 റണ്‍സെടുത്ത അഭിഷേക് ശര്‍മ 20-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങി. കെയ്ന്‍ വില്യംസനും (10 പന്തില്‍ 20), റാഷിദ് ഖാനും (പൂജ്യം) ചേര്‍ന്ന് ഹൈദരാബാദ് സ്‌കോര്‍ 200 കടത്തി. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ഓപ്പണിംഗ് സഖ്യത്തെ (കെ.എല്‍. രാഹുല്‍- മായങ്ക് അഗര്‍വാള്‍) തുടക്കത്തില്‍ തന്നെ ഹൈദരാബാദ് തകര്‍ത്തു. 11 റണ്‍സ് മാത്രമാണ് ഇരുവരും ഒരുമിച്ചു കൂട്ടിച്ചേര്‍ത്തത്. ആറ് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് 11 റണ്‍സെടുത്ത സിമ്രനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. പഞ്ചാബ് സ്‌കോര്‍ 50 കടന്നതിനു പിന്നാലെ കെ.എല്‍. രാഹുലും മടങ്ങി. 11 റണ്‍സെടുത്ത രാഹുല്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ കെയ്ന്‍ വില്യംസന് ക്യാച്ച് നല്‍കുകയായിരുന്നു.

12 പന്തില്‍ ഏഴു റണ്‍സെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്തായത് നിരാശപ്പെടുത്തി. ആകെ നേടിയത്. നിക്കോളാസ് പുരാന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബ് സ്‌കോര്‍ 100 കടത്തിയത്. 17 പന്തില്‍ പുരാന്‍ അര്‍ധസെഞ്ചുറി തികച്ചു. ആറ് സിക്‌സും രണ്ട് ഫോറുമാണു താരത്തിന്റെ അര്‍ധസെഞ്ചുറിയിലുള്ളത്. താരത്തിന്റെ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. മന്‍ദീപ് സിങ്ങും (ആറ്), മുജീബുര്‍ റഹ്മാനും (ഒന്ന്) വന്നപോലെ മടങ്ങി. സ്‌കോര്‍ 126-ല്‍ നില്‍ക്കെ പുരാന്റെ പോരാട്ടവും അവസാനിച്ചു. 37 പന്തുകള്‍ നേരിട്ട പുരാന്‍ 77 റണ്‍സെടുത്തു. റാഷിദ് ഖാന്റെ പന്തില്‍ ടി. നടരാജന്‍ ക്യാച്ചെടുത്താണു വിന്‍ഡീസ് താരത്തെ പുറത്താക്കിയത്. റാഷിദ് ഖാന്‍ എറിഞ്ഞ തൊട്ടടുത്ത പന്തില്‍ എല്‍ബി ആയി മുഹമ്മദ് ഷമിയും ഗ്രൗണ്ട് വിട്ടു. വാലറ്റവും എളുപ്പത്തില്‍ കീഴടങ്ങിയതോടെ 16.5 ഓവറില്‍ പഞ്ചാബ് തോല്‍വി സമ്മതിച്ചു.

ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഖലീല്‍ അഹമ്മദ്, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അഭിഷേക് ശര്‍മ 1 വിക്കറ്റും നേടി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 minutes ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (10 minutes ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (22 minutes ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (1 hour ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (1 hour ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (2 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (2 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (2 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (3 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (3 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (3 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends