വനിതാ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടവുമായി സ്‌മൃതി മന്ഥാന; ദക്ഷിണാഫ്രിക്കക്കെതിരെ 64 പന്തില്‍ 80 റണ്‍സോടെ ലോകറെക്കോര്‍ഡ് സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ താരം

ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാനയ്ക്ക് ലോകറെക്കോര്‍ഡ്. സ്കോര്‍ പിന്തുടരുമ്ബോള്‍ തുടര്‍ച്ചയായി 10 തവണ 50 റണ്‍സിലധികം നേടിയാണ് മന്ഥാന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 64 പന്തില്‍ 80 റണ്‍സോടെയാണ് റെക്കോര്‍ഡ് താരം സ്വന്തം പേരില്‍ കുറിച്ചത്. നേരത്തെ ഒമ്ബത് തവണ 50 ലധികം റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ സൂസി ബാറ്റ്സിന്റെ പേരിലായിരുന്നു റെക്കോര്‍ഡ് ഉണ്ടായിരുന്നത്.
വനിതാ ക്രിക്കറ്റില്‍ മറ്റാര്‍ക്കും സമാനമായ നേട്ടമില്ല. നിലവില്‍ ഏകദിനത്തിലും ടി20യിലും ലോക റാങ്കിങ്ങില്‍ ഏഴാമതാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയ മന്ഥാന. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ വനിതാ ടീമിന് ഒമ്ബത് വിക്കറ്റിന്റെ ആധികാരിക ജയം. ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ രണ്ടാം മത്സരത്തിലെ വിജയത്തോടെ പരമ്ബരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























