അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റിക്കാര്‍ഡ് പേരിലാക്കി മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റിക്കാര്‍ഡ് പേരിലാക്കി മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിതാലി ഈ നാഴികകല്ല് പിന്നിട്ടത്.
ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്.212 ഏകദിനത്തില്‍ ഏഴു സെഞ്ചുറിയും 54 അര്‍ധസെഞ്ചുറിയും സഹിതം 6974 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം.
10 ടെസ്റ്റില്‍ നിന്ന് 51 ബാറ്റിംഗ് ശരാശരിയില്‍ 663 റണ്‍സും 89 ട്വന്റി20 മത്സരത്തില്‍ നിന്ന് 2364 റണ്‍സും മിതാലി നേടി. ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടിയ ആദ്യ വനിതാ താരം. 309 കളികളില്‍ നിന്ന് 10207 റണ്‍സ് ആണ് ഷാര്‍ലറ്റ് എഡ്വര്‍ഡ്‌സ് വാരിക്കൂട്ടിയത്.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെയാണ് മിതാലി ഈ ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 50 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 36 റണ്‍സെടുത്ത് മിതാലി പുറത്തായി. ഈ പ്രകടനത്തോടെയാണ് 10,000 റണ്‍സെന്ന നാഴികക്കല്ലില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ മിതാലിക്കായത്.
മൂന്ന് ഫോര്‍മാറ്റിലുമായി 311 മത്സരത്തില്‍ നിന്നാണ് മിതാലി ഈ നേട്ടത്തിലെത്തിയത്. 75 അര്‍ധ സെഞ്ച്വറിയും 8 സെഞ്ച്വറിയും ഈ വനിതാ ഇതിഹാസത്തിന്റെ പേരിലുണ്ട്.
" fr
https://www.facebook.com/Malayalivartha

























