''ഹെല്‍മറ്റ് മാത്രം പോരാ! പൂര്‍ണ ബോധത്തോടെ വാഹനമോടിച്ചില്ലെങ്കില്‍ കോഹ്‍ലിയെപ്പോലെ റണ്‍സ് നേടുന്നതിന് മുമ്പ് നിങ്ങളും പുറത്താകും...'' വൈറൽ പോസ്റ്റുമായി ഉത്തരാഖണ്ഡ് പോലീസ്
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായി നടന്ന ടി20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പുറത്തായതിനെ ഉദാഹരണമാക്കി ഡ്രൈവിങ് അവബോധം വളര്‍ത്തുന്ന പോസ്റ്റുമായി ഉത്തരാഖണ്ഡ് പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പെട്ടന്ന് റണ്‍സ് നേടുന്നതിന്‍റെ ശ്രമത്തിനിടയില്‍ ഒരു റണ്‍ പോലുമെടുക്കാതെ കോഹ്‍ലി മത്സരത്തിൽ നിന്നും പുറത്താവുകയായിരുന്നു. മൂന്നാം ഓവറില്‍ ആദില്‍ റഷീദിന് മുന്നില്‍ ഇന്ത്യന്‍ നായകന്‍റെ ചുവടുതെന്നിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 3/2 എന്ന നിലയിലായിരുന്നു.
''ഹെല്‍മറ്റ് മാത്രം പോരാ! പൂര്‍ണ ബോധത്തോടെ വാഹനമോടിച്ചില്ലെങ്കില്‍ കോഹ്‍ലിയെപ്പോലെ റണ്‍സ് നേടുന്നതിന് മുമ്പ് നിങ്ങളും പുറത്താകും...'' കോഹ്‍ലിയുടെ ചിത്രത്തിനൊപ്പം ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ട പോസ്റ്റ് ഇതായിരുന്നു. നിമിഷനേരം കൊണ്ട് തന്നെ ഏവരും ഇത് ഏറ്റെടുക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
അതേസമയം ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 15.3 ഓവറില്‍ മറികടക്കുകയായിരുന്നു. ജേസണ്‍ റോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത് തന്നെ. റോയ് 49 റണ്‍സും ബട്ലര്‍ 28 റണ്‍സും നേടിഎടുത്തു. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ശ്രേയസ് അയ്യരുടെ (67) അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
അതോടൊപ്പം തന്നെ 5 ഫാസ്റ്റ് ബോളർമാരുമായി ഇറങ്ങിയ പരീക്ഷണം വിജയിച്ചതാണു കളി ഇംഗ്ലണ്ടിന് അനുകൂലമായത്. ആർച്ചർ 3 വിക്കറ്റുമായി തിളങ്ങിയപ്പോൾ മാർക് വുഡ്, ക്രിസ് ജോർദാൻ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോന്നു വീതം വീഴ്ത്തിയിരുന്നു. ബോളിങ് ഓപ്പൺ ചെയ്ത സ്പിന്നർ ആദിൽ റഷീദ് കോലിയുടെ വിക്കറ്റുമെടുക്കുകയുണ്ടായി.
125 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും (32 പന്തുകളിൽ 59) ജോസ് ബട്‍ലറും (28) തകർപ്പൻ തുടക്കം നൽകി. ഇരുവരും ആദ്യ വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. ബട്‍ലറെ ചെഹലും റോയിയെ വാഷിങ്ടനും പുറത്താക്കിയെങ്കിലും ഡേവിഡ് മലാനും (24) ജോണി ബെയർസ്റ്റോയും (26) ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. 3 സ്പിന്നർമാരുമായിട്ടാണ് (അക്ഷർ, ചെഹൽ, വാഷിങ്ടൻ) ഇന്ത്യ ഇറങ്ങിയത്.
https://www.facebook.com/Malayalivartha

























