ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്...

ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയ സംപ്രേഷണം.
ആദ്യ ടി 20 മത്സരത്തില്‍ തോറ്റ ഇന്ത്യ പരമ്ബരയില്‍ 1-0 ത്തിനു പിന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് ഇംഗ്ലണ്ടിനൊപ്പമെത്താനാണ് ഇന്ത്യ ലക്ഷ്യമിടുക.രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തും.
ശിഖര്‍ ധവാന് പുറത്തിരിക്കേണ്ടിവരും. കെ.എല്‍.രാഹുല്‍ ഓപ്പണറായി തുടരും. യുസ്വേന്ദ്ര ചഹലിന് പകരം രാഹുല്‍ തെവാത്തിയയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. നായകന്‍ വിരാട് കോഹ്ലിയുടെ ഫോമില്ലായ്മ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു.
ആദ്യ ടി 20 മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് കോഹ്ലി പുറത്തായത്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ ടീമില്‍ തുടരും. റിഷഭ് പന്ത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.
അതേസമയം, ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
"
https://www.facebook.com/Malayalivartha
























