ഇത് യോഗിയോ ധോണിയോ... തലമൊട്ടയടിച്ച് യോഗിയുടെ വേഷത്തില്‍ ശാന്തനായി ധോണി; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

തല മൊട്ടയടിച്ച് യോഗിയുടെ വേഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയുടെ ചിത്രമാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയിലാണ് സന്ന്യാസി വേഷത്തില്‍ ധോണിയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി ഷെയറും ലഭിച്ച് മുന്നേറുകയാണ്.
ധോണിയുടെ മേക്കോവറിന് പിന്നിലെ കാരണം അറിയുവാനുള്ള ഐ.പി.എല്‍ പരസ്യത്തിന്റെ ഭാഗമായാണ് പുതിയ ലുക്ക് എന്നാണ് ലഭിക്കുന്ന സൂചനകൾ. യോഗിയുടെ വേഷത്തില്‍ ശാന്തനായിരിക്കുന്ന ധോണിയുടെ മുഖത്തിന് എന്തൊരു തേജസ് ആണെന്നായിരുന്നു ഒരു ആരാധകന്റെ കമെന്റ്.
ഏപ്രില്‍ ഒമ്പതിനാണ് ഐ.പി.എല്ലിന് തുടക്കം കുറിക്കുന്നത് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മെയ് മുപ്പതിന് ആണ് ഫൈനൽ നടക്കുന്നത്.
https://www.facebook.com/Malayalivartha

























