വെസ്റ്റിന്‍ഡീസിനെ തകർത്ത് ഇന്ത്യ; റോഡ് സെഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍

റോഡ് സെഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ മറികടന്നാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 12 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.ഇന്ത്യ ഉയര്‍ത്തിയ 219 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെ നേടാനായുള്ളു. വിന്‍ഡീസിനായി ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് 36 പന്തില്‍ 63 റണ്‍സുമായി മികച്ച തുടക്കം നല്കി. 28 പന്തില്‍ 46 അടിച്ച നായകന് ലാറയും തിളങ്ങി. 44 പന്തില്‍ 59 റണ്‍സ് എടുത്ത ഡിയോനരൈനും മിന്നും പ്രകടനം കാഴ്ചവച്ചു. എന്നാല്‍ വിജയം ഇന്ത്യന്‍ ലെജന്‍ഡ്സ് വിന്‍ഡീസില്‍നിന്നും പിടിച്ചുവാങ്ങി.
ഇന്ത്യയ്ക്കായി വിനയ് കുമാര്‍ രണ്ട് വിക്കറ്റും ഗോണി, ഓജ, ഇര്ഫാന് എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണറുമാരായ സെവാഗും സച്ചിനും മിന്നും പ്രകടനം കാഴ്ചവച്ചു. സെവാഗ് 17 പന്തില്‍ 35 റണ്‍സുമായി വെടിക്കെട്ടിന് തുടക്കം കുറിച്ചു. സച്ചിന് 42 പന്തില്‍ നിന്ന് 65 റണ്‍സും അടിച്ചുകൂട്ടി. 21 പന്തില്‍ 27 റണ്‍സുമായി മുഹമ്മദ് കൈഫും തിളങ്ങി. പിന്നീട് യൂസുഫ് പഠാന്റെയും യുവരാജിന്റെയും വെടിക്കെട്ടായിരുന്നു. 20 പന്തില്‍ 37 റണ്‍സാണ് യൂസുഫ് അടിച്ചത്. യുവരാജ് ആറു സിക്സുകള്‍ പറത്തി 20 പന്തില്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha

























