തന്റെ കരിയറിലെ മികച്ച തുടക്കമെന്ന് സഞ്ജു വി. സാംസണ്‍

സിംബാബ്‌വെ പര്യടനം തന്റെ കരിയറിലെ മികച്ച തുടക്കമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍. സിംബാബ്‌വെ പര്യടനത്തിനു ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സഞ്ജു വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മത്സരം കടുത്തതായിരുന്നുവെന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. കളി മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിമാനത്താവളത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും കുടുംബാഗംങ്ങളും ചേര്‍ന്ന് സഞ്ജുവിനെ സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha