ഇപ്പോൾ ഹോട്ടലിൽ ഐസൊലേഷനിൽ...! ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രോഹിത് ശർമയ്ക്ക് കൊവിഡ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് രോഹിത് ശർമയ്ക്ക് കൊവിഡ്-പോസിറ്റീവായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലായ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കാനുള്ള സാധ്യത ഇതോടെ മങ്ങി.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില്‍ ഒന്നാം തീയതി ആരംഭിക്കുന്നത്. ആന്റിജന്‍ ടെസ്റ്റിൽ പോസിറ്റീവായതെന്നിരിക്കെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കൂടി കാത്തിരിക്കുകയാണ് രോഹിത്തും ടീം മാനേജ്‌മെന്റും.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗിക റിലീസിലൂടെ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത് ശർമ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (RAT) ശേഷം COVID-19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ഹോട്ടലിൽ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്,”- ബിസിസിഐ ട്വിറ്റർ.
ജൂലൈ ഒന്നിന് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തിൽ ലെസ്റ്റർഷയറിനെ നേരിടുന്ന ടീമിൽ രോഹിത് ശർമ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്‌ത രോഹിത്, രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം 25 റൺസ് നേടിയിരുന്നു.
https://www.facebook.com/Malayalivartha