ആത്മവിശ്വാസത്തോടെ വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ജൈത്രയാത്രയ്ക്ക് ഇന്ന് തുടക്കം....ആദ്യ എതിരാളികള്‍ ശ്രീലങ്ക, സില്‍ഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്ത്യ-ശ്രീലങ്ക മത്സരം ആരംഭിക്കും

ആത്മവിശ്വാസത്തോടെ വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ജൈത്രയാത്രയ്ക്ക് ഇന്ന് തുടക്കമിടുകയാണ്. ശ്രീലങ്കയാണ് ആദ്യ എതിരാളികള്‍. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.
സില്‍ഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്ത്യ-ശ്രീലങ്ക മത്സരം ആരംഭിക്കും. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റില്‍ നയിക്കുക.
സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ജമീമ റോഡ്രിഗസ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയമായിട്ടുള്ളത്.
റിച്ചാ ഘോഷ് വിക്കറ്റ് കീപ്പറാവും. രേണുക സിംഗ്, മേഘ്ന സിംഗ്, പൂജ വസ്ത്രകര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. രാധ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരാണ് സ്പിന്‍ യൂണിറ്റിലുള്ളത്. ഓള്‍റൗണ്ടറായ ദീപ്തി ശര്‍മ്മയാണ് ടീമിലെ മറ്റൊരു ശ്രദ്ധേയ താരം.
സ്മൃതി മന്ഥാനയ്ക്കൊപ്പം ഷെഫാലി വര്‍മ്മയാവും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. സബിനേനി മേഘ്ന, ദയാലന്‍ ഹേമലത, കെ പി നാവഗൈര്‍, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഒക്ടോബര്‍ മൂന്നിന് മലേഷ്യക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം.
"
https://www.facebook.com/Malayalivartha