ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാമതേതയും അവസാനത്തേയും മത്സരം ഇന്ന് നടക്കും...

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാമതേതയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. രാത്രി 7 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഇരുടീമും ഓരോ മത്സരം വീതം ജയിച്ച് 1-1ന് സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ഫൈനലായി മാറിയിരിക്കുകയാണ്. ഇന്ന് ജയിച്ച് ഏകദിനത്തിലെപോലെ ട്വന്റി-20യിലും കിവികള്‍ക്കെതിരെ പരമ്പര നേട്ടമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യം വയ്ക്കുന്നത്.
മറുവശത്ത് ഏകദിനത്തിലെ പരമ്പര നഷ്ടത്തിന് പകരം വീട്ടാനാണ് കിവികള്‍ ഒരുങ്ങുന്നത്. ലക്‌നൗ വേദിയായ രണ്ടാം മത്സരത്തില്‍ ജയം നേടി പരമ്പരയില്‍ ഒപ്പമെത്തിയ ടീം ഇന്ത്യ വിജയത്തുടര്‍ച്ചയ്ക്കാണ് ഇറങ്ങുന്നത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്ടന്‍സിയില്‍ കളിച്ച ഒരു ട്വന്റി- 20 പരമ്പര പോലും ഇന്ത്യയ്ക്ക് നഷ്ടമായിട്ടില്ലെന്നതും ആതിഥേയരുടെ ആത്മ വിശ്വാസം കൂട്ടുന്ന ഘടകമാണ്. ഓപ്പണര്‍ാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രണ്ട് മത്സരങ്ഹളിലും പരാജയപ്പെട്ടതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള പ്രിഥ്വിഷായ്ക്ക് അവസരം നല്‍കണമെന്ന വാദം ശക്തമാണ്.
എന്നാല്‍ അതിനുള്ള സാധ്യത ഫിഫ്റ്റി- ഫിഫറ്റിയാണ്. അഹമ്മദാബാദിലെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന് പകരംപേസര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കും.
https://www.facebook.com/Malayalivartha