വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്....അഞ്ചുറണ്‍സിനാണ് ഡല്‍ഹി ഗുജറാത്തിനെ പരാജയപ്പെടുത്തിയത്

വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്....അഞ്ചുറണ്‍സിനാണ് ഡല്‍ഹി ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ആറുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയ്ക്ക് വേണ്ടി വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുമെന്ന് തോന്നിച്ച മത്സരം ഇഷാന്തിലൂടെ ഡല്‍ഹി സ്വന്തമാക്കി.വിജയ് ശങ്കറും (6) ഡേവിഡ് മില്ലറും (0) അതിവേഗത്തില്‍ മടങ്ങിയതോടെ ഗുജറാത്ത് 32 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്.
പിന്നീട് വന്ന അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും അതീവശ്രദ്ധയോടെയാണ് ബാറ്റുവീശിയത്.17-ാം ഓവറില്‍ ഹാര്‍ദിക് അര്‍ധസെഞ്ചുറി നേടി. നായകനായി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. അവസാന മൂന്നോവറില്‍ 37 റണ്‍സായിരുന്നു ഗുജറാത്തിന് വിജയലക്ഷ്യം. എന്നാല്‍ 18-ാം ഓവറിലെ ആദ്യ പന്തില്‍ അഭിനവിനെ മടക്കി ഖലീല്‍ അഹമ്മദ് ഗുജറാത്തിന് തിരിച്ചടി നല്‍കി.
ഡല്‍ഹിയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ക്യെയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. മോഹിത് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് റാഷിദ് ഖാന്‍ സ്വന്തമാക്കി.
https://www.facebook.com/Malayalivartha