ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ തോറ്റവരുടെയും ജയിച്ചവരുടെയും പോരാട്ടം.. ഫൈനല്‍ തേടി ഗുജറാത്തും മുംബൈയും...

ഫൈനല്‍ തേടി ഗുജറാത്തും മുംബൈയും...ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ തോറ്റവരുടെയും ജയിച്ചവരുടെയും പോരാട്ടമാണ്. 14ല്‍ 10 ലീഗ് മത്സരങ്ങളും ജയിച്ച് ഒന്നാമന്മാരായി പ്ലേ ഓഫിലെത്തിയവരാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്.പക്ഷേ ഒന്നാം ക്വാളിഫയറില്‍ ചെന്നൈയോട് 15 റണ്‍സിന് പരാജയപ്പെട്ടു.
തോല്‍വികളോടെ തുടങ്ങി ഘട്ടംഘട്ടമായി മുകളിലേക്ക് കയറി അവസാന ലീഗ് മത്സരത്തിലെ ജയത്തിലൂടെ നാലാന്മാരായി കടന്നുകൂടിയവരാണ് മുംബൈ ഇന്ത്യന്‍സ്. എലിമിനേറ്ററില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി അവര്‍ പിന്നെയും മുന്നേറി. ഇന്ന് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത് ഫൈനല്‍ തേടിയാണ്.
ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനായ എം.എസ്. ധോണിക്കെതിരെ കലാശപ്പോരില്‍ പട നയിക്കുക ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണോ ഭാവി കപ്പിത്താനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍ദിക് പാണ്ഡ്യയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
"
https://www.facebook.com/Malayalivartha