ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ അവസാന കളി ഇന്ന് ബംഗ്ലാദേശിനെതിരെ

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ അവസാന കളി ഇന്ന് ബംഗ്ലാദേശിനെതിരെയാണ്. ഫൈനല്‍ ഉറപ്പാക്കിയതാണ് രോഹിത് ശര്‍മയും സംഘവും. ബംഗ്ലാദേശ് പുറത്താകുകയും ചെയ്തു. അതിനാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കളിക്കാത്തവര്‍ക്ക് അവസരം നല്‍കാനായിരിക്കും തീരുമാനം. ഞായറാഴ്ചയാണ് ഫൈനല്‍.
ലോകകപ്പിന് ദിവസങ്ങള്‍മാത്രമാണ് ശേഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ചില കളിക്കാര്‍ക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ല. മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഏഷ്യാ കപ്പില്‍ ഒരു മത്സരവും കളിച്ചിട്ടില്ല. പുറംവേദന കാരണം ആദ്യ കളിക്കുശേഷം വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യരും തിരിച്ചെത്തിയേക്കും.
ആദ്യത്തെ കളിയില്‍ പാകിസ്ഥാനോട് ബാറ്റിങ് നിര തകര്‍ന്നശേഷം പിന്നീട് മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത്. പാകിസ്ഥാനുമായുള്ള സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആധികാരിക ജയം സ്വന്തമാക്കി. ശ്രീലങ്കയോട് ബാറ്റിങ്ങില്‍ പതറിയെങ്കിലും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ജയം പിടിച്ചെടുത്തു.പരിക്കുകാരണം ഏറെനാളായി പുറത്തിരുന്ന കെ എല്‍ രാഹുലിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം.
ശ്രേയസ് തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കാനാണ് സാധ്യത.ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ലോകകപ്പ് ടീമിലില്ലാത്ത തിലക് വര്‍മയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയേക്കും.
"
https://www.facebook.com/Malayalivartha