വീണ്ടും കണ്ണീരോടെ മടക്കം.... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കി
വീണ്ടും കണ്ണീരോടെ മടക്കം.... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കി
79 റണ്‍സിനായിരുന്നു യുവരക്തങ്ങള്‍ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലില്‍ ഓസീസിന്റെ വിജയം. ഓസീസ് ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓള്‍ഔട്ടായി.
ഓസ്‌ട്രേലിയയുടെ നാലാം (1988, 2002, 2010) അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഒമ്പതു തവണ ഫൈനല്‍ കളിച്ച ഇന്ത്യ ഇത് നാലാം തവണയാണ് തോറ്റുമടങ്ങുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ ഫൈനല്‍വരെ ഇന്ത്യ അപരാജിതരായാണ് മുന്നേറിയത്.
ഫൈനലില്‍ ഓസീസിനു മുന്നില്‍ വീണു. സീനിയേഴ്‌സിനു സമാനമായി ജൂനിയേഴ്‌സും ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറി ഒടുക്കം ഫൈനലില്‍ ഓസീസിനു മുന്നില്‍ കളിമറന്നു. 254 റണ്‍സ് ലക്ഷ്യത്തിലേക്ക് ഒന്ന് പൊരുതി നോക്കുക പോലും ചെയ്യാതെയായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (8), സച്ചിന്‍ ദാസ് (9), പ്രിയാന്‍ഷു മോലിയ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തിയ നിര്‍ണായക പോരാട്ടത്തില്‍ 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ മാനം കാത്തത്.
എട്ടാമനായി ഇറങ്ങിയ മുരുഗന്‍ അഭിഷേകിന്റെ പ്രകടനം ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും അതിനും അധികം ആയുസുണ്ടായില്ല. 46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരുഗനാണ് സ്‌കോര്‍ 150 കടത്തിയത്. പിന്നീട് രണ്ടക്കം കടക്കാനായത് 22 റണ്‍സെടുത്ത മുഷീര്‍ ഖാനും 14 റണ്‍സെടുത്ത നമന്‍ തിവാരിക്കും മാത്രം.ഓസീസിനായി മഹ്ലി ബിയേര്‍ഡ്മാന്‍, റാഫ് മക്മില്ലന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കല്ലം വിഡ്‌ലെര്‍ രണ്ട് വിക്കറ്റെടുത്തു.നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് യുവനിര നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിരുന്നു.
https://www.facebook.com/Malayalivartha