ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത് റാഷിദ് ഖാന്‍ ടോപ് സ്‌കോററായി. 12 റണ്‍സെടുത്ത സായ് സുദര്‍ശനും 10 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവര്‍.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും ചേര്‍ന്നാണ് ഗുജറാത്തിനെ പിടിച്ചുകെട്ടിയത്. ഖലീല്‍ അഹമ്മദും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (10 പന്തില്‍ രണ്ട്), ഡേവിഡ് മില്ലര്‍ (ആറു പന്തില്‍ രണ്ട്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ആറു പന്തില്‍ എട്ട്), അഭിനവ് മനോഹര്‍ (14 പന്തില്‍ എട്ട്), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ (14 പന്തില്‍ രണ്ട്), നൂര്‍ അഹമ്മദ് (ഏഴു പന്തില്‍ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. ഒരു റണ്ണുമായി പുറത്താകാതെ നിന്ന് സ്‌പെന്‍സര്‍ ജോണ്‍സന്‍.
അതേസമയം ഐപിഎല്‍ ചരിത്രത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഈ സീസണില്‍ ഒരു ടീം നേടുന്ന കുറഞ്ഞ സ്‌കോറും ഇതാണ്.
"
https://www.facebook.com/Malayalivartha