ധീരരായ യുവാക്കളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് ധോണി

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുമുഖങ്ങള്‍ക്കായി ബാറ്റുവീശി ഏകദിന ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. ധീരരായ യുവാക്കളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് പറഞ്ഞ ധോണി, ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ആദ്യ മൂന്ന് മത്സരവും തോറ്റ് ഏകദിന പരമ്പര അടിയറ വച്ചതിനുശേഷമാണ് ധോണിയുടെ വാക്കുകള്‍ എന്നതാണ് സവിശേഷത. പരമ്പരയില്‍ പുതുമുഖങ്ങളായ ബാരിന്ദര്‍ സ്രാന്‍, റിഷി ധവാന്‍, ഗുരുകീരത് സിംഗ് എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ആര്‍ക്കും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടാന്‍ സാധിച്ചില്ല. എന്നിരുന്നാലും ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ധോണി പങ്കുവച്ചു.
കഠിനമായ മത്സരങ്ങള്‍ കളിക്കുന്നത് പുതുമുഖങ്ങളായ കളിക്കാരുടെ പരിചയസമ്പത്ത് വര്‍ധിപ്പിക്കുമെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍നിന്ന് ആരെയും വിലക്കുന്നില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha